SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വെടി നിറുത്തല്‍ ലംഘനങ്ങള്‍ക്ക് തിരിച്ചടി : ഇന്ത്യ വെടിവെച്ചിട്ടത് 138 പാക്‌ പട്ടാളക്കാരെ
January 10, 2018, 11:49 pm
hari

അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയാക്കിയ  പാക്കിസ്ഥാന് 2017ല്‍ നഷ്ടമായത് 138 പട്ടാളക്കാരെ. ഇന്ത്യന്‍ സൈന്യത്തിന്‍റെ  ശക്തമായ തിരിച്ചടിയിലാണ്  ഇത്രയധികം പാക്‌ പട്ടാളക്കാര്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ പോസ്റ്റ്കളിലെ പട്ടാളക്കാരാണ് കൊല്ലപ്പെട്ടവരെല്ലാമെന്ന്  രഹസ്യാന്വേഷണ  വിഭാഗം വ്യക്തമാക്കി.
പ്രകോപനമില്ലാതെ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ്  പാക്‌ സൈന്യത്തിന് തിരിച്ചടിയായത്. അതിര്‍ത്തി സംരക്ഷണ സേനയായ പാക്‌ റെഞ്ചെഴ്സിനൊപ്പം  ദിര്‍ഘാദൂര വെടിവയ്പ്പില്‍ പരിശീലനം നേടിയ സെനിപ്പറുകളെ നിയോഗിച്ച പാക്‌ സൈനിക തീരുമാനമാണ് ഇന്ത്യയുടെ കനത്ത പ്രഹരത്തിന്  കാരണമായത്.
കിലോമീറ്ററുകള്‍ ദൂരെയുള്ള ഇന്ത്യന്‍ പോസ്ട്ടുകളിലെ ജവാന്മാര്‍ക്ക് നേരെ സെനിപ്പറുകളെ ഉപയോഗിച്ച് വെടി വച്ചതോടെ ഇന്ത്യ തിരിച്ചടിയുടെ രിതി മാറ്റിയത്. എതു പോസ്റ്റില്‍ നിന്നാണോ പ്രകോപനമുണ്ടായത്  ആ പോസ്റ്റ് പുര്‍ണ്ണമായും  തകര്‍ക്കുകയായിരുന്നു .  പാക്‌ വെടി വയ്പ്പില്‍  2017ല്‍ 28 ഇന്ത്യന്‍ പട്ടാളക്കാരാണ്  കൊല്ലപ്പെട്ടത്. 
138 പാക്‌ പട്ടാളക്കാര്‍ക്ക്  പുറമേ 155 പേര്‍ക്കും ജീവന്‍  നഷടപ്പെട്ടു. 860 വെടി നിര്‍ത്തല്‍ ലംഘനങ്ങളാണ് കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍  നടത്തിയത്. 2016 ല്‍ ഇത് 221 മാത്രമായിരുന്നു. 
പാക്കിസ്ഥാന്‍  ഏഴ്  ഇന്ത്യന്‍ സൈനികരെയാണ് സെനിപ്പറുകളെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഇതിനു തിരിച്ചടിയായി 21 പാക്‌ സൈനികരെ സെനിപ്പര്‍ ആക്രമണത്തില്‍ വധിക്കാന്‍ സാധിച്ചതായും കരസേന അറിയിച്ചു. ഇതിനു പുറമേ ഡിസംബര്‍ 25ന് സൈനിക പോസ്റ്റ് ആക്രമിച്ച പാക്‌ സൈനികരെ  കൊലപ്പെടുത്തി. 
അതിര്‍ത്തിയില്‍ നിരിക്ഷണം ശക്തമാക്കിയതോടെ നുഴഞ്ഞുകയറ്റങ്ങളും അതിര്‍ത്തി കടന്നുള്ള ഭികരാക്രമങ്ങളും വന്‍തോതിലാണ് കുറഞ്ഞത്.  ഇരുന്നൂറിലധികം  ഭികരരെയാണ് കാശ്മീരില്‍ മാത്രം കഴിഞ്ഞ വര്‍ഷം കൊന്നത്. ഭികര നേതാക്കളെ തെരഞ്ഞുപിടിച്ച്  കൊലപ്പെടുത്തുന്ന തന്ത്രം സ്വികരിച്ചതോടെ ഭികര സംഘനകള്‍ക്ക് പലതിനും നേതൃത്വം  തന്നെ ഇല്ലാതായി. 

 
 

OTHER NEWS FROM THIS SECTION


more news