SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചരക്ക് സേവന നികുതി ഇ-വേ ബില്‍ നാളെ മുതല്‍
January 10, 2018, 11:47 pm
hari

തിരുവനന്തപുരം : ചരക്ക് നീക്കത്തില്‍  വലിയ മാറ്റങ്ങള്‍ക്ക്  വഴിയൊരുക്കി ഇ -വേബില്‍  സംവിധാനം കേരളത്തില്‍ നാളെ പ്രവര്‍ത്തനക്ഷമമാകും.  അന്തര്‍ സംസ്ഥാന  ചരക്ക് നീക്കത്തിന്  ഫെബ്രുവരി  ഒന്നു മുതല്‍  രാജ്യത്തൊട്ടാകെ  നടപ്പാക്കുന്ന സംവിധാനം  പരിക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. 
ഇ-വേബില്‍  നിയമപരമായ ഉത്തരവാദിത്തം ആക്കുന്നതിന്  മുന്‍പ് തന്നെ  വ്യാപാരികള്‍ക്ക്  പരിച്ചയിക്കുന്നതിനാണ്  12ന് തന്നെ കേരളത്തില്‍ ആരംഭിക്കുന്നത്.  നിലവിലുള്ള സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇ -വേബില്‍ സംവിധാനത്തില്‍ വ്യാപാരി വെളിപ്പെടുത്തുന്ന ചരക്കു നീക്ക വിവരങ്ങള്‍ വെരിഫിക്കേഷന്‍  കുടാതെ തന്നെ  മൂല്യമുള്ള  രേഖയായി മാറും.
ചരക്ക് വില്‍ക്കുന്ന ആളിനാണ് ഇ- വേബില്‍ സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള  ഉത്തരവാദിത്തം.  എന്നാല്‍ വില്‍ക്കുന്ന ആള്‍ ഇ- വേബില്‍ എടുക്കുന്നില്ലെങ്കില്‍ വാങ്ങുന്ന ആളിനോ  ട്രാന്‍സ്പോര്‍ട്ടര്‍ക്കൊ  ഇ - വേബില്‍ എടുക്കാവുന്നതാണ്. 

 
 

OTHER NEWS FROM THIS SECTION


more news