SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സുരേഷ്‌ ഗോപിക്ക് മുന്‍‌കൂര്‍ ജാമ്യം
January 10, 2018, 10:54 pm
hari

കൊച്ചി : വ്യാജ  രേഖയുപയോഗിച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്ടര്‍ ചെയ്ത്  നികുതി വെട്ടിച്ചെന്ന കേസില്‍ നടനും എംപി യുമായ സുരേഷ്ഗോപിക്ക്  മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചു. 
ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണോയെന്ന്‍ കോടതി ആരാഞ്ഞു.  കഴിഞ്ഞ തവണ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല എന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും  സര്‍ക്കാര്‍ അഭിഭാഷകന്‍  വ്യകതമാക്കി. തന്‍റെ വാഹനങ്ങള്‍  ബംഗളൂരു, പുതുച്ചേരി, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാണ് ഓടുന്നതെന്നും കേരളത്തില്‍ സ്ഥിരമായി ഓടുന്നില്ലെന്നും  സുരേഷ്‌ ഗോപി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം അനുവദിച്ചത്. 
ഒരു ലക്ഷം രൂപയുടെ  ബോണ്ട്‌ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എല്ലാ ശനിയാഴ്ചയും രാവിലെ പത്തിനും 12 നുമിടയ്ക്ക്  അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുമ്പാകെ ഹാജരാകണം,  അന്വേഷണത്തില്‍ ഇടപെടരുത് എന്നി വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 
 

OTHER NEWS FROM THIS SECTION


more news