SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പോലിസ് സ്റ്റേഷനില്‍ പി ജയരാജന്‍റെ മകന്‍റെ അസഭ്യവര്‍ഷം
January 10, 2018, 10:53 pm
hari

മട്ടന്നൂര്‍ (കണ്ണൂര്‍) : പോലീസുകാരോട് സിപിഎം  കണ്ണൂര്‍ ജില്ലാ സെക്രട്ടറി  പി ജയരാജന്‍റെ മകന്‍റെ അസഭ്യവര്‍ഷം. ടോയ്‌ലറ്റില്‍  പോകന്ര്‍ സൌകര്യം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു  പരസ്യമായ അസഭ്യം പറയല്‍. 
ഇന്നലെ രാവിലെയാണ് സംഭവം.   രാവിലെ എട്ടര മണിയോടെ ജയരാജന്‍റെ മകന്‍   ആഷിഷ്  രാജിന്‍റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം പോലിസ് സ്റ്റേഷന് സമീപം  ടൂറിസ്റ്റ് ബസ്സില്‍ വന്നിറങ്ങി.  പോലിസ് സ്റ്റേഷനില്‍ കയറി. തനിക്കും കൂടെയുള്ളവര്‍ക്കും ടോയ്‌ലറ്റില്‍  പോകന്ര്‍ സൌകര്യമോരുക്കണമേന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സമീപത്തു തന്നെ കംഫര്‍ട്ട്  സ്റ്റേഷന്‍ ഉണ്ടെന്നും അവിടെയ്ക്ക് പോകാനുമാണ്  പോലിസ് നിര്‍ദ്ദേശിച്ചത്.  നഗരത്തില്‍ മറ്റ് സംവിധാനങ്ങളുണ്ടെന്നും   പോലിസ് പറഞ്ഞു. 
തുടര്‍ന്ന്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ആഷിഷ് പോലീസുകാരോട് തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു.   ഞാന്‍ ജയരാജന്‍റെ മകനാണെന്നും താനാരാണെന്ന്  തെളിയിച്ച് തരാമെന്നും പറഞ്ഞാണ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി പോയത്. ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങിയവരുള്‍പ്പെടെ നിരവധി പേര്‍ സ്റ്റേഷനിലുണ്ടായിരുന്നു. ഈ സമയത്താണ് സംഘം ഭിഷണി മുഴക്കിയത്.  ഇതു സംബന്ധിച്ച്  പോലിസ് എസ്പിക്ക്  പരാതി  നല്‍കിയിടട്ടുണ്ട്.
പോലിസ് അപമര്യാദയായി  പെരുമാറിയെന്നാരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന  പോലിസുകര്‍ക്കെതിരെ  ആഷിഷ് രാജും ഡിവൈഎസ്പിക്ക് പരാതി നല്‍കി. 

 
 

OTHER NEWS FROM THIS SECTION


more news