![]() |
![]() |
|
അനധികൃത ക്വാറികള്‍ക്കെതിരെ ശക്തമായ നടപടി
January 10, 2018, 10:52 pm
hari
പേരൂര്‍ക്കട : നിയപ്രകാരം ലൈസന്‍സുകളുള്ള ക്വാറികള്‍ക്ക് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതിന് യാതൊരു തടസ്സവുമിലല്ലെന്ന് കലക്ടര്‍ ഡോ. കെ വാസുകി. എന്നാല്‍ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും അവയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വികരിക്കുമെന്നും ക്വാറി - ക്രഷര്‍ ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ കലക്ടര്‍ വ്യക്തമാക്കി. അപേക്ഷകള്‍ വ്യക്തമായി പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടാല്‍ സമയ ബന്ധിതമായി ലൈസന്‍സ് അനുവദിക്കും. ക്വാറികള്‍ക്കെതിരെ ലഭിച്ച പരാതികള്‍ അടിയന്തിരമായി പരിശോദിച്ച് ആവശ്യമെങ്കില്‍ കര്‍ശന നടപടികള്‍ സ്വികരിക്കുന്നതിലും യോഗത്തില്‍ തീരുമാനമായി.
മൈനിംഗ് പ്ലാനില്‍ വ്യക്തമാക്കിയിട്ടുള്ള ബെഞ്ച് രിതി എല്ലാ ക്വാറികളും പ്രാവര്‍ത്തികമാക്കണം . തട്ട്തട്ടായി ഖനനം ചെയ്യുന്ന ഈ രിതി സുരക്ഷിതമാണ്. ബഞ്ചുകള്‍ നിലനിര്‍ത്താതെ മിക്ക ക്വാറികളും പ്രവര്‍ത്തിക്കുന്നത്. ഇത് കടുത്ത നിയമലംഘനമാണ്. ഇപ്രകാരം ബഞ്ചുകള്‍ നിലനിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വികരിക്കണം. മൂന്ന് മാസത്തിനകം എല്ലാ ക്വാറികളിലും നടപടികള്‍ പുര്‍ത്തിയാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷ അതിപ്രധാനമാണെന്നും അതില്‍ വിട്ടുവിഴ്ചകള്‍ അനുവദിക്കില്ലെന്നും അവര്‍ അറിയിച്ചു. വിവിദ ക്വാറി-ക്രഷര്‍ ഉടമകളുടെ ലൈസന്‍സും അനുബന്ധരേഖകളും റവന്യൂ, ജിയോളജി, പഞ്ചായത്ത്, പോലിസ്, മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധിച്ചു.
|
||
![]() |
![]() |