SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നാണംകെട്ട നുണകള്‍
January 10, 2018, 10:51 pm
hari

തിരുവനന്തപുരം : ഓഖി ഫണ്ടില്‍ നിന്ന് ഹെലികോപ്റ്റര്‍  വാടക നല്‍കാനുള്ള വിവാദ ഉത്തരവില്‍ നിന്ന് തടിയുരാന്‍  മുഖ്യ മന്ത്രിയും കൂട്ടരും കിണഞ്ഞ് ശ്രമിക്കുമ്പോള്‍ കുരുക്ക് മുറുകുന്നു. വിവാദ ഉത്തരവ് മുഖ്യ മന്ത്രിയുടെ ഓഫീസ് അറിഞ്ഞിലെന്നു  പറയുമ്പോള്‍  വാടക  അനുവദിച്ചു കൊണ്ട് റവന്യൂ  അഡിഷണല്‍  ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന്‍റെ കോപ്പി മുഖ്യ മന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസില്‍ എത്തിയിരുന്നു എന്നു  വ്യക്തമായി.
എന്നാല്‍ റവന്യൂ  മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥലത്തില്ലായിരു ന്നുവെന്നും  ഓഫീസില്‍ എത്തിയ ഉടനെ ഉത്തരവ് പരിശോധിചെന്നുമാണ്  മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. സര്‍ക്കരെന്നാല്‍ അഡിഷണല്‍  ചീഫ് സെക്രട്ടറിയല്ലെന്നും  മന്ത്രി വ്യക്തമാക്കി. ഇങ്ങനെയൊരു ഉത്തരവ് മന്ത്രി അറിയിഅതെ എങ്ങനെ ഇറക്കിഎന്ന്‍  അറിയില്ലെന്നും മന്ത്രി പറഞ്ഞു.
എന്നല്‍ വാടക നല്‍കുന്നത് സാധാരണമാണെന്നാണ്  സിപിഎം  ഇടുക്കി ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്റ്ര്‍ഹി വ്യക്തമാക്കിയത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാനും ഹെലിക്കോപ്റ്ററില്‍  പോയിരുന്നു.  ആ പണം സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് നല്‍കിയത്. മുഖ്യ മന്ത്രി എന്ന നിലയില്‍  പുപയോഗിക്കുന്ന കാറിന്‍റെ വാടകയും സര്‍ക്കാരാണ നല്‍കുന്നത്.  ഇതൊക്കെ  എതു ഫണ്ടില്‍ നിന്നാണ് നല്‍കുന്നതെന്ന് നോക്കാറില്ല. ഇത്  ഇനിയും തുടരും. പണം കട്ടെന്ന നിലപാടാണ് ചിലര്‍ക്കെന്നും മുഖ്യ മന്റ്ര്‍ഹി പറഞ്ഞു. കഴിഞ്ഞ ആറിനാണ് വാടക നല്‍കാനുള്ള ഉത്തരവ് ഇറക്കിയത്. മുഖ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ്  ഉത്തരവിന്‍റെ കോപ്പി നല്‍കിയിരുക്കുന്നത്.  ഒഫീസിലെക്കേത്തുന്ന  ഉത്തരവ്  ബന്ധപ്പെട്ടവര്‍ അപ്പപ്പോള്‍ മുഖ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ട് വിവാദമായപ്പോഴാണ് ഉത്തരവ് റദ്ദാക്കാന്‍  ആവശ്യപ്പെട്ടത്. 
ഇതിനിടയില്‍ ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെട്ടത് ഡിജിപി ലോക്നാഥ്‌ ബെഹ്റ  നേരിട്ട് ഇടപെട്ടിട്ടാണെന്ന്  ഏവിയേഷന്‍ കമ്പിനി വ്യക്തമാക്കി. വാടക 13 ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷമാക്കിയത് ഹെലിക്കോപ്റ്റര്‍  എത്തിച്ച ദുരം കുടഞ്ഞതിലാണ് ബെംഗളൂരുവില്‍ നിന്നാണ് ഹെലിക്കോപ്റ്റര്‍  ഏര്‍പ്പാടു ചെയ്തിരുന്നത്.  എന്നാല്‍ മൈസൂരില്‍ നിന്ന് ഹെലിക്കോപ്റ്റര്‍  എതിച്ചതിനാലാണ്  വാടക കുറഞ്ഞതെന്നും വില പേശല്‍ നടന്നിട്ടില്ലെന്നും കമ്പിനി വാദിക്കുന്നു. 
ഈ വാടാതെ ഡിജിപി  തള്ളി. സുരക്ഷ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നാണ് ഡിജിപിയുടെ വിശദികരണത്തിലുള്ളത് .  എന്നാല്‍ ഡിജിപി  വാടക നല്‍കാന്‍ ആവശ്യപ്പെട്ടെന്നാണ് പിഎച്ച് കുര്യന്‍ വ്യക്തമാക്കിയത്.  വാടക വിവാദത്തോടെ പാനം പാര്‍ട്ടി നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണനും മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും  വ്യക്തമാക്കി. ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് വാടക നല്‍കിയത് ഓഖി ദുരന്തത്തെക്കാള്‍ വലിയ ദുരന്തമെന്ന്  ലത്തീന്‍ കത്തോലിക്കാ അതിരൂപത അധികൃതര്‍ വ്യക്തമാക്കി. 

 
 

OTHER NEWS FROM THIS SECTION


more news