SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും
January 10, 2018, 8:28 pm
hari

പന്തളം :  പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തില്‍  നിന്ന് വെള്ളിയാഴ്ച  തിരുവാഭരണ ഘോഷയാത്ര  പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ആഭരണപ്പെട്ടികള്‍ ശിരസിലെറ്റി  ഗുരുസ്വാമി കുളത്തിനാലില്‍  ഗംഗാധരന്‍ പിള്ളയും സംഘവും ശബരിമലയിലേക്ക് നീങ്ങുന്നത്.  പന്തളം  വലിയ തമ്പുരാന്‍  പി രാമവര്‍മ്മരാജയുടെ പ്രതിനിധിയായി  പി രാജരാജവര്‍മ്മയാണ്  ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്.
വ്യാഴാഴ്ച  രാത്രി എട്ട് മണിവരെ  തിരുവാഭരണങ്ങള്‍ കൊട്ടാരത്തില്‍ ദര്‍ശിക്കുവാനാക്കും. വെള്ളിയാഴ്ച  പുലര്‍ച്ചെ നാലരയ്ക്ക്  കൊട്ടരത്തില്‍നിന്നു ആഭരണങ്ങള്‍ ക്ഷേത്രത്തിലേക്ക് മാറ്റുന്ന ചടങ്ങാരംഭിക്കും.  തിരുവാഭരണവാഹക സംഘാംഗങ്ങളും രാജ പ്രതിനിധികളും കൊട്ടാരത്തിലെത്തിക്കഴിഞ്ഞാല്‍  ആഭരണങ്ങള്‍ പെട്ടികളിലാക്കി പുറത്തേക്കെടുത്ത് വലിയ കോയിക്കല്‍ ക്ഷേത്രത്തിലെത്തിക്കും.  തുടര്‍ന്ന്‍ ശ്രീ കോവിലിനു മുമ്പില്‍  പ്രധാന പെട്ടി തുറന്ന് ദര്‍ശനത്തിന്  സൌകര്യമൊരുക്കും. 
പ്രതിനിധി പി രാജരാജവര്‍മയും ക്ഷേത്രത്തിലേക്കെഴുന്നള്ളും . വലിയ തമ്പുരാനും രാജപ്രതിനിധിയും ഘോഷയാത്ര സംഘത്തെ ഭസ്മം  നല്‍കി അനുഗ്രഹിക്കും. മേല്‍ശാന്തി  ശ്രീകോവിലില്‍ പുജിക്കുന്ന  ഉടവാള്‍  വലിയ തമ്പുരാന്‍ ഏറ്റുവാങ്ങി രാജപ്രതിനിധിക്കു  കൈമാറും. 
12.45 ന് ആഭരണങ്ങള്‍ നീരാജനമുഴിഞ്ഞ്  പെട്ടികളിലാക്കും. 12.55ന് രാജ പ്രതിനിധി ക്ഷേത്രത്തിനു പുറത്തിറങ്ങി പല്ലക്കിലേറി  യാത്ര തിരിക്കും. ഒരു മണിക്ക്  ഘോഷയാത്ര പുറപ്പെടും.  മണികണ്ഠനാല്‍ത്തറയിലെ സ്വികരനത്തിനുശേഷം കൈപ്പുഴ , കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി ഘോഷയാത്ര അയിരൂര്‍ ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങും. 
ആദ്യ ദിവസം അയിരൂര്‍  പുതിയകാവ് ദേവിക്ഷേത്രത്തില്‍  വിശ്രമിക്കുന്ന  സംഘം രണ്ടാം ദിവസം വടശ്ശേരിക്കര, പെരുനാട്‌, വഴി ളാഹ  വനം വകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. മുന്നാം ദിവസം  കാനന പാതയിലൂടെ സംഘം വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന്‍ പമ്പ വഴി സന്നിധാനത്തില്‍  എത്തി ചേരും.