SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തിരുവാഭരണ ഘോഷയാത്ര ക്രമീകരണങ്ങളായി
January 10, 2018, 8:28 pm
hari

പന്തളം : വെള്ളിയാഴ്ച  പുറപ്പെടുന്ന  തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ക്രമീകരണങ്ങളായി.  പന്തളത്തു നിന്ന്‍ പുറപ്പെടുന്നതു മുതല്‍ ശബരിമലയില്‍ എത്തിച്ചേരുന്നതുവരെയുള്ള ക്രമീകരണങ്ങളാണ്  നടത്തിയിട്ടുള്ളത്.  നടയടയ്ക്കുന്നതുവരെ ദര്‍ശനത്തിനെത്തുന്നവരെ തൊഴുതശേഷം  അന്നദാന പന്തലിന്  സമീപത്തു കോടി പുറത്തേക്കിറക്കും. 
12.55ന് രാജപ്രതിനിധിയാണ് ആദ്യം ക്ഷേത്രത്തിനു പുറത്തേക്കിറങ്ങി യാത്ര തിരിക്കുന്നത്.  ഒരു മണിക്ക് പ്രധാന പെട്ടി  ഗുരുസ്വാമി സിരസ്സിലെറ്റും. തുടര്‍ന്ന്‍  മറ്റു രണ്ടു പെട്ടികളും  എടുത്തി ഘോഷയാത്രാ സംഘം നടന്നു നീങ്ങും.  ക്ഷേത്രത്തിനു മുന്നില്‍ പ്രധാനികളായ അഞ്ച് ആളുകള്‍ക്ക് മാലയിട്ട് സ്വികരിക്കാനുള്ള അവസരം നല്‍കും.  ബാക്കിയുള്ളവര്‍ക്ക് പൂവിട്ട് തൊഴാന്‍  അവസരമുണ്ടാകും.  വലിയ തിരക്ക് ഒഴിവാക്കാനായിട്ടാണ് ഇത്. 
ക്ഷേത്രത്തിന്‍റെ  പ്രധാന കവാടമായ മേടക്കല്‍പ്പടി മുതല്‍ മണികണ്ടനാല്‍ത്തറ വരെ ഇരുവശത്തും ബാരിക്കേഡ് കെട്ടി തിരക്ക് നിയന്തിക്കും.  ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം പുറത്തേക്കെടുക്കുന്ന  നടയ്ക്ക് സമീപം വിശിഷ്ട  വ്യക്തികള്‍ക്ക്  നില്‍ക്കാന്‍ അല്‍പ്പം ഉയര്‍ന്ന തട്ടുണ്ടാകും.  മഫ്ത്തിയിലും യുണിഫോമിലുമായി  300 പോലീസു ദ്യോഗസ്ധര്‍  ജോലിയിലുണ്ടാകും. അഞ്ച് ഡിവൈഎസ്പി  മാര്‍ മേല്‍നോട്ടം വഹിക്കും.