SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഡോ. കെ ശിവന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍
January 10, 2018, 8:27 pm
hari

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ (ഐ.എസ്.ആര്‍.ഒ ) ഔതിയ ചെയര്‍മാനായി ഡോ. കെ  ശിവനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.  തമിഴ്നാടി  നാഗര്‍കോവില്‍ സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം വിക്രംസാരാഭായ്  ബഹിരാകാശ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ആയിരുന്നു.  കഴിഞ്ഞ  ഫെബ്രുവരിയില്‍ ഒരു ബഹിരാകാശ  ദൌത്യത്തില്‍ 104 ഉപഗ്രഹങ്ങളെ  ഒരുമിച്ച് അയച്ച്  ലോക ശ്രദ്ധ  നേടിയ ശാസ്ത്രഞ്ജനാണ്. 
ഐ.എസ്.ആര്‍.ഒ  ചെയര്‍മാനായിരുന്ന എ.എസ് കിരണ്‍ കുമാറിനു പകരമാണ് നിയമനം.  ചെയര്‍മാന്‍ പദവിക്കു പുറമേ ബഹിരാകാശ  വകുപ്പ് സെക്രട്ടറി, ബഹിരാകാശ  കമ്മിഷന്‍ ചെയര്‍മാന്‍ എന്നി സ്ഥാനങ്ങളും ഇദ്ദേഹം  വഹിക്കും. മുന്നു വര്‍ഷത്തേക്കാണ് നിയമനം. 
മദ്രാസ്‌ ഐ.ഐ.ടി.യില്‍ നിന്ന് എറോനോട്ടിക്കല്‍  എന്ജിനിയറിഗ്  ബിരുദമെടുത്ത  ശിവന്‍ ബെംഗളൂരു ഐ.ഐ.എസ്.സി.യില്‍ നിന്ന്‍ ബിരുദാനന്തര  ബിരുദമെടുത്തു. ഏറോ സ്പെയ്സ് എന്‍ജിനീയറിങ്ങില്‍ മുംബൈ ഐ.ഐ.ടി യില്‍ നിന്ന്‍ ഡോക്ടറെറ്റ്  നേടി. 

 
 

OTHER NEWS FROM THIS SECTION


more news