SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കെഎസ്ആര്‍ടിസി യാത്രാ സംവിധാനം വിപുലമാക്കി
January 10, 2018, 6:37 am
hari

ശബരിമല : മകരവിളക്ക്  ദര്‍ശനത്തിനുശേഷം  തീര്‍ഥാടകര്‍ക്ക്  സുഗമമായി മലയിറങ്ങുന്നതിന് കെഎസ്ആര്‍ടിസിയുടെ  വിപുലമായ പൊതു ഗതാഗത സൌകര്യത്തിന് രൂപരേഖ തയ്യാറാക്കി. 400 ബസുകള്‍ പമ്പയില്‍നിന്ന്  നിലയ്ക്കലിലേയ്ക്ക് 800 ചെയിന്‍ സര്‍വിസുകള്‍ നടത്തും. കെഎസ്ആര്‍ടിസി  മാനേജിംഗ് ഡയറക്ടര്‍  എ ഹേമചന്ദ്രന്‍ ഇന്നലെ പമ്പയിലെത്തി  ക്രമീകരണങ്ങള്‍  വിലയിരുത്തി. മകരവിളക്ക് ദിവസം നിലയ്ക്കല്‍, പെരുനാട്‌, പ്ലാപ്പള്ളി, പമ്പ എന്നിവിടങ്ങളില്‍ റിക്കവറി വാഹനമുള്‍പ്പെടെ  മെക്കാനിക്കിന്‍റെ  സേവനം ലഭിക്കും.  എരുമേലി  റൂട്ടില്‍  മെക്കാനിക്കുള്ള  റിക്കവറി വാഹനം  പട്രോളിംഗ് നടത്തും. ടാറ്റാ, പിവിഎസ് എന്നിവരുമായി സഹകരിച്ച് മൊബൈല്‍ സ്ക്വാഡിനെയും  സജ്ജമാക്കിയിട്ടുണ്ട്. പത്ത്  സ്പെയര്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും സേവനം  ലഭ്യമാക്കും.  നിലയ്ക്കലില്‍  നിന്ന്‍ കൂടുതല്‍ തീര്‍ഥാടകരുള്ള  ദീര്‍ഘ ദൂര റൂട്ടിലേയ്ക്ക്  തിരക്കനുസരിച്ച് സര്‍വീസ് നടത്താനുള്ള  ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്  കെഎസ്ആര്‍ടിസി സ്പെഷ്യല്‍ ഓഫീസര്‍ ഡി. രാജേന്ദ്രന്‍ അറിയിച്ചു.