SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പോലീസിന്‍റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
January 10, 2018, 6:35 am
hari

പത്തനംതിട്ട: മകരവിളക്കുത്സവത്തിന് പോലീസിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍  പൂര്‍ത്തിയായെന്ന്  എഡിജിപി ബി സന്ധ്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.  തിരക്കു  നിയന്ത്രിക്കാന്‍  ശബരിമലയിലെ ബാരിക്കേഡ് നിര്‍മിക്കുന്ന ജോലികള്‍  ഇന്നു തീരും.  പമ്പ മുതല്‍ സന്നിധാനം വരെ ക്യാമറകള്‍  സ്ഥാപിച്ചിട്ടുണ്ട്.  എരുമേലിയിലും പുല്ലുമേട്ടിലും  ഉന്നത ഉദ്യോഗസ്ഥരേ   സ്പെഷ്യല്‍  ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്  എന്ന് എഡിജിപി പറഞ്ഞു.  പുല്ലുമേട്ടില്‍ ഐജി  പി വിജയന്‍ തന്നെ മകരവിളക്ക് ദിവസം  ക്യാമ്പ് ചെയ്യും.  എസ്പി അജിത്തിനെ  എരുമേലിയിലേക്ക് നിയോഗിച്ചിട്ടുണ്ട്.  പമ്പയിലും എരുമേലിയിലും എത്തിയ എഡിജിപി സുരക്ഷാ ക്രമീകരണങ്ങള്‍  വിലയിരുത്തി. 
പത്തനംതിട്ട  പോലിസ് ചീഫ് ആസ്ഥാനത്ത്  ആറന്മുള വാസ്തുവിദ്യാ  ഗുരുകുലം  വരച്ച മ്യുറല്‍  പെയ്ന്റിങ്ങിന്‍റെ മിഴിതുറക്കല്‍ ബി സന്ധ്യ  നിര്‍വഹിച്ചു.  ചിത്രങ്ങള്‍ വരച്ച കലാകാരന്‍മാര്‍ക്ക്  പാരിതോഷികങ്ങള്‍ നല്‍കി.