SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ലാലു എത്തുംമുമ്പേ വിശ്വസ്തര്‍ ജയിലില്‍
January 10, 2018, 12:23 am
hari

ന്യൂഡല്‍ഹി : കാലിത്തീറ്റ കുഭകോണകേസില്‍  ജയിലില്‍ ശിക്ഷ ഉറപ്പായിരുന്ന  ലാലു പ്രസാദ്‌ യാദവ് അനുയായികളെ  നേരെത്തെ ജയിലില്‍ എത്തിച്ചു  ലാലുവിന്‍റെ  പാചകക്കാരനെയും   സഹായിയെയുംആണ് കളവ് കേസില്‍ ഉള്‍പ്പെടുത്തി  നേരത്തെ ജയിലില്‍ എത്തിച്ചത്. 
കാലിത്തീറ്റ കുഭകോണകേസിലെ  വിധി പറയാന്‍ നിശ്ചയിച്ച ഡിസംബര്‍ 23 ന് മുമ്പ്  തന്നെ ലാലുവിന്‍റെ  സഹായികള്‍ ജയിലിലായി.  കളവു കേസില്‍ അറസ്റ്റിലായ ഇരുവരെയും റാഞ്ചിയിലെ ബിര്‍സ  മുണ്ടാ ജയിലിലേക്ക്  മാറ്റുകയും ചെയ്തു.  കോടതി കുറ്റക്കാരെന്നു ശിക്ഷിച്ചാല്‍  ഈ ജയിലിലേക്ക് പോകേണ്ടി വരുമെന്ന്  ഉറപ്പായതിനെ  തുടര്‍ന്നാണ്  സഹായികളെ  ആദ്യം തെന്നെ  ജയിലില്‍ എത്തിച്ചത്. 
ലാലുവിന്‍റെ വിശ്വസ്തരും  സഹായികളുമായ ലക്ഷമണ്‍  മഹാതോ, മദന്‍ യാദവ്  എന്നിവരെയാണ് കളവ് കേസില്‍  നേരെത്തെ ജയിലില്‍ എത്തിച്ചത്.  ഒരു അഭിഭാഷകന്‍റെ  പതിനായിരം രൂപ മോഷ്ടിചെന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും ജയിലിലുള്ളില്‍  എത്തിച്ചത്. 2013 ല്‍  ആദ്യത്തെ കാലിത്തീറ്റ കേസിലെ  ശിക്ഷാ സമയത്തും  മദന്‍  യാദവ് കളവ് കേസില്‍ നേരെത്തെ  ജയിലില്‍ എത്തിയിരുന്നു.

 
 

OTHER NEWS FROM THIS SECTION


more news