SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ ജെട്ടി നിര്‍മാണം അന്തിമഘട്ടത്തില്‍
January 10, 2018, 12:23 am
hari

കൊച്ചി;  പുതുവൈപ്പിനില്‍ 7.15 കോടി രൂപ  ചെലവില്‍ നിര്‍മിക്കുന്ന ഐഒസിയുടെ  പാചക വാതക ഇറക്കുമതി ടെര്‍മിനലിനോട്‌  അനുബന്ധിച്ചുള്ള   ജെട്ടി നിര്‍മാണം അന്തിമഘട്ടത്തില്‍. 225 കോടി ചെലവില്‍ പൂര്‍ത്തിയാകുന്ന മള്‍ട്ടി യുസര്‍ ലിക്വിഡ് ടെര്‍മിനല്‍ 2016 ഫെബ്രുവരിയിലാണ്  നിര്‍മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പൂര്‍ത്തിയാകുന്ന ജെട്ടിയുടെ നിര്‍മാണ ചുമതലകൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിനാണ്. 483 കോടി രൂപയാണ്  ജെട്ടിയുടെ മാത്രം  നിര്‍മാണ ചെലവ്.  42 കോടി രൂപ ദ്രാജിങ്ങിനായി നീക്കിവെച്ചിരിക്കുന്നു. 
എല്‍പിജി ടെര്‍മിനലിനെതിരെ ഉള്ള സമരം കാരണം നിര്‍മാണം സ്തംഭനാവസ്ഥയിലാണ്. പാചക വാതക ഇറക്കുമതി  ടെര്‍മിനലിന്‍റെ  ഭാഗമായ ജെട്ടിയുടെ നിര്‍മാണം സമരക്കാര്‍ തടയാത്തതിനാല്‍  നിര്‍ദിഷ്ട  സമയ പരിധിക്കുള്ളില്‍ ജെട്ടി നിര്‍മാണം ഭുരിഭാഗവും  പൂര്‍ത്തിയായി. ട്രട്ജിംഗ്  ഒഴികെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച്‌ 2018 ഓടെ നിര്‍മാണം പുര്‍ത്തികരിക്കുമെന്ന്  അധികൃതര്‍ അറിയിച്ചു. 
 പുതിയ ടെര്‍മിനല്‍ വഴി വിവിധ പെട്രോളിയം ഉത്പന്നങ്ങളായ  ക്രുട് ഓയില്‍, ഡീസല്‍, പെട്രോള്‍, തുടങ്ങിയവയുടെ കയട്ടിരക്കും സാധ്യമാകും. പ്രതി വര്‍ഷം 50  കോടി രൂപ വരുമാനമാണ് ടെര്‍മിനലിലുടെ  പ്രതീക്ഷിക്കുന്നത്.