SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തീയേറ്ററുകളില്‍ ദേശിയഗാനം : ഉത്തരവ് സുപ്രിംകോടതി പിന്‍വലിച്ചു.
January 9, 2018, 11:50 pm
hari

ന്യൂഡല്‍ഹി : സിനിമാ തീയേറ്ററുകളില്‍ ദേശിയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് സുപ്രിംകോടതി  പിന്‍വലിച്ചു. ദേശിയഗാനം സംബന്ധിച്ച് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍  കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വികരിക്കമെന്നും കോടതി വ്യക്തമാക്കി. അതുവരെ സിനിമയ്ക്ക് മുമ്പായി  ദേശിയഗാനം കേള്‍പ്പിക്കണമൊ എന്ന കാര്യം തീയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം.  ദേശിയഗാനാലാപന  വേളയില്‍ എണീറ്റ്‌ നില്‍ക്കുന്നതില്‍ നിന്ന് വികലാംഗകരേ  ഒഴിവാക്കിയത് തുടരും.   
തീയേറ്ററുകളില്‍ ദേശിയഗാനം നിര്‍ബന്ധമാക്കിയ  സുപ്രിംകോടതി ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്ര ശുപാര്‍ശ കോടതി അംഗീകരിച്ചു. കേന്ദ്രം നിശ്ചയിച്ച സമിതി റിപ്പോര്‍ട്ട് അംഗീകരിക്കുമെന്നും വ്യക്തമാക്കി.  ദേശിയഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാട് അറ്റോര്‍ണി ജനറല്‍  കെ കെ വേണുഗോപാല്‍, ചീഫ്ജസ്റ്റിസ്  ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനെ ധരിപ്പിച്ചു. 

 
 

OTHER NEWS FROM THIS SECTION


more news