SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തൊഴിലാളി ക്ഷേമ പദ്ധതി : അടവ് വിഹിതം ഇരട്ടിയാക്കി.
January 9, 2018, 11:48 pm
hari

കൊച്ചി : അസംഘടിത തൊഴില്‍ മേഖലയിലെ തൊഴിലാളി ക്ഷേമ പദ്ധതിയുടെ അംശമായ നിരക്ക് ഇരട്ടിയിലേറെയാക്കി  സര്‍ക്കാര്‍.  പുതിയതായി രൂപികരിച്ച അസംഘടിത തൊഴിലാളി സാമുഹിക സുരക്ഷാ  പദ്ധതിയുടെ ഭാഗമായാണ് വര്‍ദ്ധന.  വിവിധ ക്ഷേമ നിധികളില്‍  പ്രതി വര്‍ഷം 50 രൂപ  മുതലുണ്ടായിരുന്ന അംശദായങ്ങളാണ്  ഒറ്റയടിക്ക്  ഇരട്ടിയാക്കി  വര്‍ധിപ്പിച്ചത്.  നേരത്തെ ക്ഷേമനിധിയിലേക്കുള്ള ഏറ്റവും ഉയര്‍ന്ന തുക 480 രൂപയായിരുന്നു. ഇതില്‍ പകുതി തുക തൊഴിലാളിയും, ബാക്കി തൊഴിലുടമ യുമാണ്‌ അടച്ചിരുന്നത്. തോട്ടം,  തയ്യല്‍ മേഖലയിലുള്ളവരായിരുന്നു ഈ വിഭാഗത്തിലുണ്ടായിരുന്നത്.  ഇവര്‍ ഇനി മുതല്‍ 1200 രൂപ അടക്കേണ്ടിവരും. 
പഴയ ക്ഷേമനിധിയില്‍  അംഗത്വം എടുത്ത്  ദിര്‍ഘകാലം  അംശദായം അടച്ചവരുടെ മുന്‍കാല  സര്‍വീസ് സംരക്ഷിക്കുന്നതിനെപ്പറ്റിയും ഉത്തരവില്‍ വ്യക്തമായി  പറയുന്നില്ല. പുതിയ പദ്ധതി യിലുള്ള സര്‍ക്കാര്‍ വിഹിതത്തെപ്പറ്റിയും പരാമര്‍ശമില്ല. 2016 ഫെബ്രുവരിയിലാണ് പുതിയ പദ്ധതി നിലവില്‍ വന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ കാലയളവ് തൊട്ടുള്ള കുടിശ്ശിക ചേര്‍ത്ത് അംശദായം അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. തുച്ഛമായ വരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നതാണ്  പുതിയ തീരുമാനം. 
നേരത്തെ  അസംഘടിത മേഖലയിലെ ആറു ക്ഷേമ പദ്ധതികള്‍ അസാധുവാക്കിയാണ്  2016 ല്‍ പുതിയ പദ്ധതി നടപ്പിലാക്കിയത്.  കേരള കൈ തൊഴിലാളി - വിദഗ്ധ  തൊഴിലാളി ക്ഷേമ പദ്ധതി , കേരള ബാര്‍ബര്‍ - ബ്യുട്ടിഷ്യന്‍സ്  ക്ഷേമ പദ്ധതി , അലക്ക് തൊഴിലാളി  ക്ഷേമ പദ്ധതി,  കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി , പാചകത്തൊഴിലാളി ക്ഷേമനിധി, ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി എന്നിവയുടെ പ്രവര്‍ത്തനമാണ് റദ്ദാക്കിയത്. ഇതില്‍ അംഗങ്ങളായിരുന്നവര്‍   പുതിയ പദ്ധതിയിലും  അംഗങ്ങളായിരിക്കണം. 
2008 ലെ അസംഘടിത  തൊഴിലാളി സാമുഹിക സുരക്ഷാ ആക്ട് പ്രകാരം രേഖകള്‍ സുക്ഷിക്കാനും  തൊഴിലാളികളുടെ  രജിസ്സ്ട്രഷനും  ജില്ലാ ഭരണ കൂടത്തെയാണ് എല്പ്പിച്ചിരിക്കുന്നത്.  അന്ന്‍ പദ്ധതിയുടെ  ചുമതല ബന്ധപെട്ട  ജില്ല കലക്ടര്‍മാര്‍ക്കായിരുന്നു.  പിന്നിട്  ഈ അധികാരം  കേരള അസംഘടിത തൊഴിലാളിക്ഷേമനിധി  ബോര്‍ഡിന്‍റെ എക്സിക്യുട്ടീവ്   ഒഫീസര്‍മാര്‍ക്ക്  കൈ മാറിയിരുന്നു. റവന്യൂ വകുപ്പിന്‍റെ ശുപാര്‍ശ കൂടി കണക്കിലെടുത്ത് അധികാരങ്ങള്‍ ബോര്‍ഡിന് കൈ മാറിയത്.