SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഓഖി ഫണ്ടേടുത്ത് പിണറായിയുടെ ആകാശയാത്ര : പറന്നത് പാര്‍ട്ടി സമ്മേളനത്തിന്
January 9, 2018, 11:45 pm
hari

തിരുവനന്തപുരം : ഓഖി ദുരിതാശ്വാസ  നിധിയില്‍ നിന്ന് ലക്ഷങ്ങളെടുത്ത് ചെലവാക്കി മുഖ്യമന്ത്രി പിണറായി  വിജയന്‍  പാര്‍ട്ടി സമ്മേളനത്തിനായി ഹെലിക്കോപ്റ്ററില്‍  പറന്നു. വിവരം പുറത്തായതോടെ നാണംകെട്ടു ഉത്തരവ് പിന്‍വലിച്ചു. 
ഡിസംബര്‍  26ന് സിപിഎം  തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന്‍ തിരുവനന്തപുരത്തെക്കും തിരികെ തൃശ്ശൂരിലേക്കും പോയതിനാണ് ഹെലിക്കോപ്റ്റര്‍  വാടക ഇനത്തില്‍ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എട്ടു  ലക്ഷം രൂപ ചെലവഴിച്ചത്.  എട്ട് ലക്ഷം മുഖ്യ മന്ത്രിയുടെ പാര്‍ട്ടി പരിപാടിക്കായി സംസ്ഥാന ദുരിതനിവാരണ  ഫണ്ടില്‍ നിന്നാണ് നല്‍കിയത്. 
ഡിസംബര്‍ 26 ന് തൃശൂര്‍ ജില്ല സമ്മേളനത്തിന്‍റെ ഉദ്ഘാടകനായിരുന്നു  മുഖ്യ മന്ത്രി. ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘവുമായി മുഖ്യമന്ത്രിയുടെ കൂടികാഴ്ചയും മന്ത്രി സഭായോഗവും അന്ന്‍ നടത്താന്‍ തീരുമാനിച്ചിരുന്നു . തൃശ്ശൂരില്‍  രാവിലെ സമ്മേളനം ഉദ്ഘാടനംചെയ്യത ശേഷം  ഹെലിക്കോപ്റ്ററിലായിരുന്നു  മുഖ്യ മന്ത്രി തലസ്ഥാനത്ത് എത്തിയത്. 
 കൂടിക്കാഴ്ചയും മന്ത്രി സഭായോഗവും  കഴിഞ്ഞ ശേഷം വൈകുന്നേരത്തോടെ തൃശ്ശൂരിലെ പാര്‍ട്ടി സമ്മേളന വേദിയിലേക്ക് മുഖ്യ മന്ത്രി തിരികെ ഹെലിക്കോപ്റ്ററില്‍  പോയി. ചിപ്സാന്‍  എവിയെഷന്‍റെ  ഇരട്ട എഞ്ചിനുള്ള  ഹെലിക്കോപ്റ്റര്‍ ആണ് വാടകയ്ക്ക് എടുത്തത്. 13,09,800 രൂപ വാടക ഇനത്തില്‍ കമ്പനി ആവശ്യപ്പെട്ടു.  എന്നാല്‍ വില പേശി എട്ടു  ലക്ഷമാക്കി.
പോലിസ് മേധാവി ലോക്നാഥ്‌ ബെഹ്റ യുടെ നിര്‍ദ്ദേശാനുസരണം ജനുവരി 6ന് റവന്യൂ അഡിഷണല്‍ ചീഫ് സെക്രടറി പി.എം. കുര്യന്‍ ആണ് പണം നല്‍കാന്‍  ഉത്തരവിറക്കിയത്.  സാധാരണ മുഖ്യ മന്ത്രിയുടെ  വിമാനയാത്രാടക്കമുള്ള  യാത്രാ ചെലവുകള്‍  പൊതു ഭരണവകുപ്പില്‍ നിന്നാണ് നല്‍കുന്നത്.  ചട്ടങ്ങളെല്ലാം ലംഘിച്ചായിരുന്നു  അതീവ രഹസ്യമായി  ഉത്തരവിറക്കി പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തതിന്  ദുരന്തനിവാരണ ഫണ്ടില്‍ നിന്നു  തുക ചെലവഴിച്ചത്. 

 
 

OTHER NEWS FROM THIS SECTION


more news