SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മതപരിവര്‍ത്തനം പരാതിയില്‍ ഹൈക്കോടതി പത്തനംതിട്ടയിലെ പരാതിയില്‍ നടപടി അറിയിക്കാന്‍ നിര്‍ദ്ദേശം
January 9, 2018, 9:49 pm
hari

കൊച്ചി ; ഗുജറാത്തിലെ ജാംനഗറില്‍ താമസിക്കുന്ന മലയാളിയുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടപടി അറിയിക്കാന്‍ ഹൈക്കോടതി.  പത്തനംതിട്ട പോലീസില്‍ ഇതു സംബന്ധിച്ച്  പരാതി നല്‍കിയതായി യുവതി അറിയിച്ചതിനെത്തുടര്‍ന്നാണ് നിര്‍ദേശം. 
തന്നെ വിവാഹം ചെയ്ത ന്യൂമാഹി  സ്വദേശി മുഹമ്മദ്‌ റിയാസിനെതിരെയാണ്‌ യുവതി ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക ചുഷണത്തില്ലൂടെ ഭിഷണിപ്പെടുത്തി മത പരിവര്‍ത്തനം നടത്തിയെന്നും ഇതു സംബന്ധിച്ച  അന്വേഷണം എന്‍.ഐ.എയ്ക്ക് വിടണമെന്നുമാണ് ഹര്‍ജി. കോടതി നിര്‍ദേശിച്ചാല്‍ കേസ് അന്വേഷിക്കാമെന്ന് എന്‍.ഐ.എ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന്  പോലിസ് മേധാവി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ  അറിയിച്ചിരുന്നു. 
വീട്ടുകാര്‍ക്കൊപ്പം ഗുജറാത്തില്‍ താമസിച്ചിരുന്ന യുവതി 2014 ല്‍ ബെംഗളൂരുവില്‍ പഠിക്കാന്‍ ചേര്‍ന്നു.  അവിടെ പരിചയപ്പെട്ട യുവാവ്  ലൈംഗികച്ചുഷണം  നടത്തി. പിന്നീട് ഇതിന്‍റെ ചിത്രം കാണിച്ച് ഭിഷണിപ്പെടുത്തി വിവാഹം  ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. 

 
 

OTHER NEWS FROM THIS SECTION


more news