SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എരുമേലി ചന്ദനക്കുടം ഇന്ന്‍; പേട്ടതുള്ളല്‍ നാളെ
January 9, 2018, 9:21 pm
hari

എരുമേലി : സമഭാവനയുടെ സന്ദേശവുമായി എരുമേലി ചന്ദനക്കുടം ഉത്സവം ബുധനാഴ്ച നടക്കും.  വ്യാഴാഴ്ചയാണ് പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടത്തുള്ളല്‍  ചന്ദനക്കുടം ഘോഷയാത്രയ്ക്ക് ക്ഷേത്രങ്ങളിലും പേട്ട തുള്ളലിന് മസ്ജിദിലും സ്വികരണം നല്‍കുമ്പോള്‍ - അയ്യപ്പനും വാവരും പങ്കിട്ട ആത്മബന്ധം  നാട്  നെഞ്ചിലേറ്റും.
എരുമേലി മഹല്ലാ മുസ്ലിം ജമാ അത്തിന്‍റെ നെത്രുത്വത്തിലാണ് ചന്ദനക്കുടം ഉത്സവം. ബുധനാഴ്ച  വൈകിട്ട് 6.30ന് ജമ അത്ത്  അങ്കണത്തില്‍ നിന്ന് ചന്ദനക്കുടം ഘോഷയാത്രയിറങ്ങും. മന്ത്രി എ.സി മൊയ്തീന്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
ചന്ദനക്കുടം ഘോഷയാത്രയ്ക്ക് എരുമേലി ധര്‍മ്മശാസ്താ  ക്ഷേത്രത്തിലും ആചാരാനുഷ്ഠാനത്തോടെ സ്വികരണം ഉണ്ട്. ഘോഷയാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ വിവിധ വകുപ്പുതലത്തിലുള്ള ഉദ്യോഗസ്ഥരും സാമുദായിക  സംഘടനാ പ്രതിനിധികളും സ്വികരണം നല്‍കും. 
വ്യാഴാഴ്ച  പുലര്‍ച്ചെ മൂന്ന് മണിയോടെ ഘോഷയാത്ര സമാപിക്കും. 
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളലാണ്  ആദ്യം നടക്കുന്നത്.  വാവര് പള്ളിയില്‍ സ്വികരണത്തിന് ശേഷം വാവര് സ്വാമിയുടെ പ്രതിനിധിയെ ഒപ്പംകൂട്ടി ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നിങ്ങും. കാലത്തില്‍ ചന്ദ്രശേഖരന്‍  നായരാണ് അമ്പലപ്പുഴ  സംഘം സമൂഹ പെരിയോന്‍. 
മൂന്നുമണിയോടെ ആലങ്ങാട് പേട്ട ആരംഭിക്കും. പകല്‍ മാനത്ത് തെളിയുന്ന നക്ഷത്രത്തെ സാക്ഷിയാക്കിയാണ് ആലങ്ങാട് പേട്ട.  വാവര് സ്വാമി അമ്പലപ്പുഴ ക്കാര്‍ക്കൊപ്പം പോയെന്ന വിശ്വാസത്തില്‍ വാവര് പള്ളിയില്‍  കയറാതെ വാവര് സ്വാമിയേ വണങ്ങിയാണ്  ആലങ്ങാട്സംഘം ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക്  നിങ്ങുന്നത്.