![]() |
![]() |
|
ഗുരു സ്മരണയില്‍ ധര്‍മ്മസംഘം നവതി
January 9, 2018, 9:20 pm
hari
തൃശൂര്‍: കൂര്‍ക്കഞ്ചേരി മഹേശ്വര ക്ഷേത്രാങ്കണത്തിലെ പ്ലാവിന്‍ചുവട്ടില്‍ ശിവഗിരി സന്യാസിമാര്‍ ഒത്തുകൂടിയപ്പോള്‍ ശ്രീനാരായണഗുരുവിന്റെ സ്മരണ ഉയര്‍ന്നു. ഗുരു രൂപം കൊടുത്ത ശ്രീ നാരായണ ധര്‍മ്മസംഘം അതോടെ നവതിനിറവിലായി.
ശിവഗിരി ആസ്ഥാനത്തുള്ള ധര്‍മ്മസംഘത്തിന്റെ നവതിയഘോഷം സമ്മേളനത്തോടെയാണ് ആരംഭിച്ചത്. എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ സെക്രട്ടറി കെ.വി സദാനന്ദന് അധ്യക്ഷനായി. തുടര്‍ന്ന് ധര്‍മ്മ സംഘം പ്രസിഡന്റ് വിശുദ്ധാനണ്ടയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശ്വശാന്തിയജ്ഞവും മഹാഗുരു പൂജയും നടന്നു.
ഗുരുദേവന്റെ മഹത്തായ സങ്കല്‍പ്പങ്ങളാണ് ലോകസമാധാനത്തിന്റെ ഉറവിടമായി പരിഗണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ മഹത്വത്തെ നാം അറിയാതെ പോയെങ്കില്‍ അത് വലിയ പരാജയമാണെന്നും വിശുദ്ധാനന്ദഅഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരു രചിച്ച ഹോമ മന്ത്രങ്ങളാലാണ് ചടങ്ങുകള്‍ നടന്നത്.
|
||
![]() |
![]() |