![]() |
![]() |
|
ബോണക്കാട് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത് ഇടയലേഖനം
January 7, 2018, 11:44 pm
hari
തിരുവനന്തപുരം : വിശ്വാസികളോട് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയലേഖനം . ബോണക്കാട് അനധികൃത കുരിശ് സ്ഥാപിക്കുന്നത് തടഞ്ഞ പോലിസ് നടപടിക്കെതിരെയാണ് സഭയുടെ കിഴിലെ എല്ലാ പള്ളികളിലും ഇടയലേഖനം വായിച്ചത്. നീതി നടത്തേണ്ട സര്‍ക്കാര്‍ മൌനത്തിലാണെന്നും വര്‍ഗിയ ശക്തികള്‍ക്ക് കുട പിടിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഇടയലേഖനം പറയുന്നു. സിസ്റ്റര്‍മാരുടെ ശിരോവസ്ത്രം വലിച്ചുകിറിയെന്ന പ്രയോഗത്തിലൂടെ വിശ്വാസികളെ പ്രകോപിപിക്കാനും ലേഖനം ശ്രമിക്കുന്നു. സമാധാനത്തില്‍ സമരം ന്യിച്ചവരെ ഏകപക്ഷിയമായാണ് ആക്രമിച്ചതെന്നും വനിതാ പോലിസ് ഇല്ലാതെയാണ് സ്ത്രികളെ അറസ്റ്റ് ചെയ്തെന്നുമുല്ല തെറ്റായ പ്രചാരണമാണ് ഇടയലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രകടനം നടത്തിയ വിശ്വാസികളുടെ ഭാഗത്തു നിന്ന് പോലീസിന് നേരെ രൂക്ഷമായി കല്ലേറ് തുടര്‍ന്നപ്പോഴാണ് പോലിസ് ലാത്തി വീശിയത്. വനിതാ പോലീസിന്റെ സാനിധ്യത്തിലാണ് വനിതകളെ അറസ്റ്റ് ചെയ്തത്. സത്യത്തെ വളച്ചൊടിച്ച് വിശ്വാസികളെ അക്രമത്തിലേക്ക് തള്ളി വിടുന്ന തരത്തിലാണ് ഇടയലേഖനം . ചൊവ്വാഴ്ച സെക്രട്ടറിയേറ്റില്‍ രാവിലെ 10 മുതല്‍ ഉപവാസസമരം അനുഷ്ടിക്കുമെന്നും ലേഖനത്തില്‍ പറയുന്നു. |
||
![]() |
![]() |