SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തമിഴ്നാട്ടിലെ ബസ് സമരം : അതിര്‍ത്തി കടന്ന്‍ യാത്രാദുരിതം
January 7, 2018, 10:31 pm
hari

നാഗര്‍കോവില്‍ : തമിഴ്നാട്ടിലാകെ ബസ് ജീവനക്കാര്‍ നടത്തുന്ന സമരം നാലുനാള്‍ പിന്നിട്ടു. താത്കാലിക ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് പുനരാരംഭിക്കാനുള്ള അധികൃതരുടെ നീക്കം പൂര്‍ണ്ണമായും വിജയിച്ചില്ല. ഭരണകക്ഷി യുണിയനുള്‍പ്പെടെ ഇരുപത് തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. മുന്‍ കാലത്തെ അപേക്ഷിച്ച്  ഭരണകക്ഷിയിലെ ഭിന്നതയും സമരം ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്. 
സംസ്ഥാന ജീവനക്കാര്‍ക്ക് തുല്യമായ ശബളവും  പെന്‍ഷനും കൃത്യമായി എല്ലാ മാസവും വിതരണംചെയ്യുക, കാലാവധി കഴിഞ്ഞ ബസുകള്‍ ഒഴിവാക്കി പുതിയ ബസുകള്‍ ഇറക്കുക, ആശ്രിതനിയമനം പുനസ്ഥാപികുക,  ബസ് വാങ്ങുന്നതിനും സ്പയര്‍ പാര്‍ട്സ് വാങ്ങുന്നതിനുമുള്ള ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  തൊഴിലാളികള്‍ സമരം തുടങ്ങിയത്. സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം ശക്തിപ്പെട്ടത്. ഇതിനിടയില്‍  ഹൈക്കോടതി ഇടപെട്ട് സമരത്തിന്  വിലക്കേര്‍പ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ സമര രംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. തൊഴിലാളികളില്‍ തൊണ്ണൂറ് ശതമാനവും സമരരംഗത്താണ്. 
കന്യാകുമാരി  ജില്ലയെ സംബന്ധിച്ച് സര്‍ക്കാര്‍ ബസുകള്‍ പൂര്‍ണ്ണമായും ഗതാഗത യോഗ്യമല്ലാത്തതാണ്.  ഈ നിലയ്ക്ക് താത്കാലിക ഡ്രൈവറെയും കണ്ടക്ടറെയും വച്ച് സര്‍വീസ് നടത്താന്‍ അതികൃതര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടയില്‍ തൊഴിലാളികളെ വീടുകളില്‍ചെന്ന് ഉദ്യോഗസ്ഥര്‍ ഭിഷണിപ്പെടുത്തുന്നതായും  തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. നാഗര്‍കോവിലില്‍നിന്ന്‍ അഞ്ചുഗ്രാമം , മാര്‍ത്താണ്ഡം , തെങ്ങാപ്പട്ടണം , കുലശേഖരം, പെച്ചിപ്പാറ, കോതയാറ തുടങ്ങിയ പ്രദേശങ്ങളില്‍ ബസ് സര്‍വീസ് നിലച്ചിട്ട് മൂന്നു ദിവസമായി. സമരത്തിനിടയില്‍ ചൈന്നെയിലേക്കുള്ള സ്വകാര്യ ആഡംബര ബസുകള്‍ അമിത ചാര്‍ജ് ഈടാക്കിയാണ് സര്‍വീസ് നടത്തുന്നത്. 

 
 

OTHER NEWS FROM THIS SECTION


more news