SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഫോണിലൂടെ മുത്തലാഖ് എന്നു സംശയം : വീട്ടമ്മയുടെ മരണം വിവാദമാകുന്നു
January 7, 2018, 10:30 pm
hari

ഹരിപ്പാട് : വിദേശത്ത് ജോലി ചെയ്തിരുന്ന ഭര്‍ത്താവ്‌ ഫോണില്‍ സംസാരിച്ചതിന് പിന്നാലെ തുങ്ങിമരിച്ച വീട്ടമ്മയുടെ മൃതുദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യാതെ സംസ്കരിച്ചത് വിവടമാകുന്നു. തൃക്കുന്നപ്പുഴ പല്ലന പുത്തന്‍പോറുതിയില്‍ അലിയുടെ മകള്‍ ഷക്കീല (33) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഫോണിലൂടെ ഭര്‍ത്താവ്‌  മുത്തലാഖ് ചൊല്ലിയതില്‍ മനംനൊന്താണ് ഷക്കീല തൂങ്ങിമരിച്ചതെന്നും ആരോപണമുയരുന്നു. 
ശനിയാഴ്ച  വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മൃതദേഹം താഴെയിറക്കി സ്വാഭാവിക മരണമായി ചിത്രികരിച്ചുവെങ്കിലും നാട്ടുകാരില്‍ ചിലര്‍  തൃക്കുന്നപ്പുഴ പോളിസിനെവിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലിസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടം ചെയ്യണമെന്ന്‍ പറഞ്ഞു. എന്നാല്‍ സംഘടിച്ചെത്തിയ ഒരു വിഭാഗം പോലിസിനെ വീട്ടിനുള്ളിലേക്ക് കയറാന്‍ അനുവദിച്ചില്ല.  കുടുതല്‍ പോലിസ് സ്ഥലത്തെത്തി. 
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉന്നത പോലിസ് ഉദ്യോഗസ്ഥരും ചെങ്ങന്നൂര്‍ ആര്‍ഡിഒയും വീട്ടുകാരുമായി സംസാരിച്ചു. പോസ്റ്റ്‌മാര്‍ട്ടം ചെയ്യുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്നും ഇത് അനുവധിക്കില്ലെന്നും ചിലര്‍ ശാട്യം  പിടിച്ചതോടെ ആര്‍ഡിഒ ഹരികുമാറിന്‍റെ നേതൃത്വത്തില്‍ വീട്ടില്‍വച്ചു തന്നെ  ഇന്‍ക്വസ്റ്റ് തയ്യാറാക്കാമെന്ന്  ഉറപ്പ് നല്‍കി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം  പോസ്റ്റ്മാര്‍ട്ടം ചെയ്യാതെ സമീപത്തുള്ള കുറ്റിക്കാട് ജുമാ മസ്ജിദില്‍ രാത്രി 10.30ന് സംസ്കരിച്ചു.
സംഭവത്തിനു മുമ്പ് ഭര്‍ത്താവ്‌ ഇര്‍ഷാദ് വിദേശത്തു നിന്ന് ഷക്കീലയുമായി ഫോണില്‍ സംസാരിച്ചിരുന്നു. കുറെ നാളായി ഭര്‍ത്താവുമായിട്ടുള്ള സ്വരചേര്‍ച്ച ഇല്ലായ്മയില്‍ സ്വന്തം വീട്ടിലായിരുന്നു താമസം. ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്നും ചിലര്‍ സംശയിക്കുന്നു. ഇക്കാര്യം സ്ഥികരിക്കാന്‍  ഫോണ്‍ സംഭാഷണം പരിശോധിക്കണമെന്നും പോലിസ് പറയുന്നു.  ഷക്കീലയ്ക്ക് മൂന്ന്‍ കുട്ടികളുണ്ട്. 

 
 

OTHER NEWS FROM THIS SECTION


more news