SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കിമ്മുമായി ഫോണ്‍ സംഭാഷണത്തിന് തയ്യാറെന്ന് ട്രംപ്
January 7, 2018, 10:27 pm
hari

വാഷിംഗ്‌ടണ്‍ : ഉത്തര കൊറിയന്‍ ഭരാണിധികാരി കിം ജോങ്ങ് ഉന്നുമായി ഫോണ്‍ സംഭാഷണത്തിന് സമ്മതമാണെന്ന് യുഎസ് പ്രസിഡന്റ്  ഡോണാള്‍ഡ  ട്രംപ്. മുന്‍ ധാരണകളോ ന്നുമില്ലാതെ കിമ്മുമായി സംസാരിക്കാന്‍ തയ്യാറാണ്. ഉത്തര, ദക്ഷിണ  കൊറിയകള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് അനുകൂല നിലപാടെടുക്കാന്‍ ഇത്  കാരണമാവുമെന്നാണ്  പ്രതീക്ഷ. കാമ്പ് ഡേവിഡിലെ  പ്രസിഡന്‍ഷ്യല്‍  റിട്രീറ്റിനിടെ  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. 
ദക്ഷിണ - ഉത്തര  കൊറിയകള്‍  അടുത്ത ദിവസം അവരുടെ ഹോട്ട് ലൈന്‍ ബന്ധം പുനസ്ഥാപിക്കും . രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഫോണില്‍ സംസാരിക്കാന്‍ തയ്യാറായത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്താനിരുന്ന സൈനിക അഭ്യാസവും റദ്ദാക്കിയിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷത്തിനു അയവുവരുത്താന്‍ ഈ നീക്കങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.