SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മോഹന്‍ ഭാഗവത് റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട്‌ ദേശിയ പതാക ഉയര്‍ത്തും
January 7, 2018, 8:24 pm
hari

ന്യൂഡല്‍ഹി : റിപ്പബ്ലിക്  ദിനത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് കേരളത്തിലെത്തി ദേശിയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ ഒരു എയ്ഡഡ  സ്കൂളില്‍ ഭാഗവത്    ദേശിയ പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണിത്‌. സ്കൂളിന്‍റെ  മാനേജരുടെയും  പ്രധാനാധ്യാപകന്‍റെയും പേരില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തവണയും പാലക്കാട്ടെ ഒരു സ്കൂളിലാവും ഭാഗവത്  ദേശിയ പതാക ഉയര്‍ത്തുകയെന്ന്‍ ആര്‍എസ്എസ്  സംസ്ഥാന നേതാവ് കെ കെ ബാലറാമിനെ  ഉദ്ധരിച്ച്  വാര്‍ത്താ ഏജന്‍സി പി ടി  ഐ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു ദിവസത്തെ ആര്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കാനായി മോഹന്‍ ഭാഗവത്  ആ സമയത്ത്  പാലക്കാട്ടുണ്ടാകും. 
ക്യാമ്പ് നടക്കുന്ന സ്കൂളില്‍   ഭാഗവത്  പതാക ഉയര്‍ത്തും. 
ഇക്കുറി  പാലക്കാട്ടെ മോഹന്‍ ഭാഗവത്  പങ്കെടുക്കുന്ന ആര്‍എസ്എസ്  നടക്കുന്നത് ആര്‍എസ്എസ് ബന്ധമുള്ള ഭാരതീയ വിദ്യാനികേതന്‍റെ നിയന്ത്രണത്തിലുള്ള സ്കൂളിലാണ്. 

 
 

OTHER NEWS FROM THIS SECTION


more news