SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മകരവിളക്ക് ദിവസം ഭക്തര്‍ക്ക് നിയന്ത്രണം
January 7, 2018, 8:22 pm
hari

ശബരിമല : മകരവിളക്ക്  ദിവസമായ 14-ന് പതിനെട്ടാം  പടി കയറ്റത്തിനും ദര്‍ശനത്തിനും നിയന്ത്രണം ഉണ്ടാകും.  ഉച്ചയ്ക്ക് 1.47-ന് നടക്കുന്ന സംക്രമപൂജയുടെ ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ 10.30 വരെയേ നെയ്യഭിഷേകം  ഉണ്ടാകു. ഉച്ചപൂജ കഴിഞ്ഞാല്‍  മകരജ്യോതി  ദര്‍ശനസമയം വരെ  പതിനെട്ടാംപടി കയറ്റില്ല.  തിരുവാഭരണഘോഷയാത്രയ്ക്ക്  സൌകര്യം ഒരുക്കാന്‍ വേണ്ടി ഉച്ചയ്ക്ക് ശേഷം പമ്പയില്‍നിന്നുള്ള മലകയറ്റവും തടയും. 
മകരവിളക്ക്  ദര്‍ശനത്തിനു ശേഷമേ പിന്നീട്‌ മലകയറാന്‍  അനുവദിക്കുകയുള്ളൂ.