SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കെട്ടിട നിര്‍മ്മാണം : അപേക്ഷകള്‍ ഓണ്‍ ലൈന്‍ വഴിയെന്ന്‍ മന്ത്രി
January 6, 2018, 10:51 pm
hari

കോഴിക്കോട് : കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ ഓണ്‍ ലൈനായി സ്വികരിക്കാനുള്ള ഇന്‍റലിജന്‍സ് സോഫ്റ്റ്‌വെയര്‍  പ്രവര്‍ത്തന സജ്ജമായതായി  തദ്ദേശ  സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഒരു വര്‍ഷത്തിനകം ഇത് പ്രവര്‍ത്തന സജ്ജമാകും. മാര്‍ച്ച്ഒന്നോടെ ഈ സോഫ്റ്റ്‌വെയര്‍ കോഴിക്കോട്  നഗരസഭയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 
രണ്ടു വര്‍ഷത്തിനകം എല്ലാ തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലും സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനക്ഷമമാകും   ഇതോടെ കെട്ടിട നിര്‍മ്മാണ അനുമതിയ്ക്കായി ചീഫ് ടൌണ്‍ പ്ലാനിംഗ് ഓഫീസുമായി ബന്ധപ്പെടെണ്ട സാഹചര്യം ഒഴിവാക്കാം. കെട്ടിടനിര്‍മ്മാണ അപേക്ഷകളിലെ നടപടികള്‍ സുതാര്യമാക്കാനും ഇത് വഴി സാധ്യമാകും.  മലബാര്‍ പാലസ് ഹോട്ടലില്‍ കോഴിക്കോട് നഗരത്തിന്‍റെ  പാര്‍ക്കിംഗ് നയ രേഖ പ്രകാശനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 
 

OTHER NEWS FROM THIS SECTION


more news