SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എകെജി വിമര്‍ശനം : സിപിഎം പേടിച്ച് ,പേടിച്ച് .........
January 6, 2018, 10:50 pm
hari

കൊച്ചി : എകെജിയെക്കുറിച്ച് വി ടി ബല്‍റാം നടത്തിയ പരാമര്‍ശത്തില്‍ സിപിഎം ഔദ്യോഗികമായി [പ്രതികരിച്ച് പ്രകോപിപ്പിച്ചേക്കില്ല. യുവജനസംഘടനകളെയും മറ്റു പോഷക സംഘടനകളെയും കൊണ്ട് ഏതാനും ദിവസം പ്രതിക്ഷേധിക്കുകയും പ്രതികരിക്കുകയും മാത്രമേ ചെയ്യൂ. 
ബല്‍റാമിനോട് ഈ വിഷയത്തില്‍ തര്‍ക്കത്തിനു പോയാല്‍ കൂടുതല്‍ പരിഹാസ്യരാകുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ ഭയം.ഇന്നത്തെ പാര്‍ട്ടി നേതാക്കളുടെതുള്‍പ്പെടെ പല 'രഹസ്യ ഇടപാടുകളും പുറത്തുവന്നേക്കുമെന്നാണ് ഭയം.
സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണവും കരുതലോടെയായിരുന്നു. ബല്‍റാമിന്‍റെ നിലപാടിനെ അപലപിച്ച കോടിയേരി പക്ഷെ, കോണ്‍ഗ്രസിന്‍റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടതേയുള്ളു. 
എകെജി എന്ന എ.കെ. ഗോപാലന്‍ പാര്‍ട്ടി നിരോധനത്തെ തുടര്‍ന്ന്‍ ഒളിവില്‍ കഴിയുമ്പോള്‍ സുശീലാ ഗോപാലനെ പ്രണയിച്ചതാണ് ബല്‍റാമിന്‍റെ ഫേസ്ബുക്കിലെ വിമര്‍ശനമായി ആദ്യം ഉയര്‍ന്നത്. എകെജി പ്രണയിക്കുമ്പോള്‍ സുശീലക്ക്‌ 10 വയസേ ഉണ്ടായിരുന്നുള്ളൂ എന്ന് എകെജിയുടെ ആത്മകഥ പ്രകാരം വ്യക്തമാണ്‌. ഇത് 'ബാലപീഡന'മാണെന്നായിരുന്നു ബല്‍റാമിന്‍റെ വിമര്‍ശനം.  വിമര്‍ശിച്ചും ഭര്‍ത്സിച്ചും അഭിപ്രായങ്ങള്‍ വന്നതോടെ കൂടുതല്‍ വിശദീകരണവുമായി ബല്‍റാം ഫേസ്ബുക് പോസ്റ്റിട്ടു.
ഇതോടെ മന്ത്രി എം.എം.മണി ബല്‍റാമിനെ വിമര്‍ശിച്ചു. 'ബല്‍റാമിന്‍റെത് പോക്രിത്തരമാണെന്നും സ്വന്തം അച്ഛനമ്മമാരെക്കുറിച്ചും ഇങ്ങനെ പറയാന്‍ ബല്‍റാം മടിക്കില്ലെന്നും' മണി കൊല്ലത്ത് പ്രതികരിച്ചു. തൃത്താലയില്‍ ബല്‍റാമിന്‍റെ ഓഫീസിലേക്ക് മദ്യക്കുപ്പിയെറിഞ്ഞ്  ചിലര്‍ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ  ബല്‍റാമിന്‍റെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തുന്നുണ്ട്. 
സിപിഎമ്മില്‍  രണ്ടഭിപ്രായമാണ്. പ്രതികരിച്ച് പ്രകോപിപ്പിച്ചാല്‍  കുടുതല്‍ വഷളാകുന്നത് പാര്‍ട്ടിയാകുമെന്നാണ്  ഒരു വിഭാഗം വിലയിരുത്തുന്നത്.  ബല്‍റാം  സ്വന്തം നിലയ്ക്ക്  പലതും വിളിച്ചു പറഞ്ഞാല്‍ നേതാക്കളുടെ കുടുംബ പ്രശ്നങ്ങളും വ്യക്തിപരമായ  പ്രശ്നങ്ങളും പൊതു സമുഹത്തിലെത്തുമെന്നാണ് സിപിഎമ്മില്‍ പലരുടെയും ഭയം. ബല്‍റാമിന്‍റെ വെളിപ്പെടുത്തലുകള്‍ ആധികാരിക  രേഖകളോടെയാണ്. ഒന്നും നിഷേധിക്കാനാവാത്തവ .
കോണ്‍ഗ്രസും സിപിഎമ്മും ടി പി വധകേസും സോളാര്‍ അഴിമതി കേസും ഒത്തു തീര്‍പ്പാക്കിയെന്ന  ഫേസ്ബുക്ക്‌ പോസ്റ്റിനെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം ബല്‍റാമിനെ ക്രൈംബ്രാഞ്ച്  ചോദ്യം ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് എകെജി വിവാദം  വന്നത്. 

 
 

OTHER NEWS FROM THIS SECTION


more news