SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പാക്കിസ്ഥാനെതിരെ ഏതു മാര്‍ഗവും സ്വികരിക്കും : അമേരിക്ക
January 6, 2018, 9:10 pm
hari

വാഷിംഗ്‌ടണ്‍: താലിബാന്‍ , ഹഖാനി ശ്യംഖല  തുടങ്ങിയ  ഭികര സംഘടനകള്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കുകയും അവയെ ഉന്മൂലനം ചെയ്യുകയും ചെയ്തിലെങ്കില്‍ പാക്കിസ്ഥാനെതിരെ എന്തു നടപടിക്കും തങ്ങള്‍ തയ്യാറാണെന്ന് അമേരിക്ക. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് കാലങ്ങളായി നല്‍കി വന്നിരുന്ന നിരവധി സാമ്പത്തിക സഹായങ്ങള്‍ അമേരിക്ക നിര്‍ത്തിയിരുന്നു. 200 കോടി ഡോളറിന്‍റെ സഹായങ്ങളാണ് അവസാനിപ്പിച്ചത്. അതിനു പിന്നാലെയാണ് എന്തു നടപടിക്കും തയ്യാറെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. 
ഞങ്ങളുടെ കൈവശം പാക്കിസ്ഥാനെതിരെ പല തരം ഉപകരണങ്ങളുണ്ട്. അവരെ കൈകാര്യം ചെയ്യാന്‍ പല പല മാര്‍ഗങ്ങളുണ്ട്. വൈറ്റ് ഹൌസിലെ ഉന്നത ഉദ്യോഗസ്ഥന്‍  പറഞ്ഞു.