SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ലോകസഭയില്‍ പ്രവാസികളെ പങ്കാളികളാക്കും
January 6, 2018, 9:08 pm
hari

തിരുവനന്തപുരം : പ്രവാസികളെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന്‍റെ  പ്രധാന പങ്കാളികളും ചാലക ശക്തിയുമാക്കാന്‍ ലോക കേരള സഭ കരട് രേഖ വിഭാവനം ചെയ്യുന്നു. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ഇവിടെ തൊഴില്‍ ചെയതു  വളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും അതിന് വിവിധ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കരട് രേഖ വ്യക്തമാക്കുന്നു. 11, 12 തീയതികളില്‍ ചേരുന്ന ലോക കേരളസഭയിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായുള്ള രേഖ ഓരോ രംഗത്തും  പ്രവാസ വൈദഗ്ധ്യം വിനിയോഗിക്കേണ്ട  വഴികള്‍ വിശദമായി  പ്രതിപാദിക്കുന്നുണ്ട്. കേരളത്തിന്‍റെ വികസന പ്രശ്നങ്ങളേയും പ്രവാസികളുടെ  ക്ഷേമ പ്രവര്‍ത്ത്നങ്ങ്ലെയും  സംയോജിപ്പിക്കുക എന്നതാണ് ലോകകേരള സഭയുടെ പ്രധാ സമ്മേളനത്തിന്‍റെ നടപടിക്രമങ്ങളില്‍ വിഭാവനം ചെയ്തിരിക്കുന്നത്.  പ്രവാസികളെ സംബന്ധിച്ച കൃത്യമായ സ്ഥിതിവിവര കണക്കുകള്‍ ഉണ്ടാക്കുകയും ശക്തമായ ഒരു പ്രവാസിനയം രൂപികരിക്കുകയും ലോകകേരള സഭയുടെ മുന്‍ഗണനകളില്‍ ഒന്നാണ്. പ്രവാസി മേഖലകളില്‍ കേരള സര്‍ക്കാര്‍ ഇതിനകം  നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനെക്കാള്‍ ഭാവില്യില്‍ എന്തൊക്കെ ചെയ്യാനാവും എന്നതിനാണ് രേഖയില്‍ ഊന്നല്‍  നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ അഭിപ്രായങ്ങളും സഭാംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും സ്വാംശീകരിച്ച് രേഖയുടെ സമ്പുഷ്ട രൂപം പിന്നീട് പ്രസിദ്ധികരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

 
 

OTHER NEWS FROM THIS SECTION


more news