SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മഹാരാഷ്ട്ര : മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ കേസ്.
January 4, 2018, 10:52 pm
hari

മുംബൈ : മഹാരാഷ്ട്രയില്‍ ഭിമകൊറേഗാവ്  യുദ്ധത്തിന്‍റെ ഇരുന്നുറാം വാര്‍ഷികാഘോഷത്തിന്‍റെ മറവില്‍ അരങ്ങേറിയ  അക്രമങ്ങള്‍ക്ക് പിന്നില്‍ ഭികര സംഘടനകളുമായി ബന്ധമുല്ലവരാനെന്നതിന്റെ തെളിവുകള്‍ പുറത്തു വരുന്നു. സാമുദായിക സ്പര്‍ ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗങ്ങള്‍ നടത്തി അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കിയ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരെ പൂനെ പോലിസ് കേസെടുത്തു. ഐപിസി 53 (എ) 505, 117 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 
പാര്‍ലമെന്റില്‍ ആക്രമണകേസില്‍ തുക്കിലെറ്റപെട്ട  ഭികരന്‍ അഫ്സല്‍ ഗുരുവിന്‍റെ അനുസ്മരണ ചടങ്ങ് ജെഎന്‍യുവില്‍  സംഘടിപ്പിച്ചതിന്‍റെ പേരില്‍ ഉമര്‍ ഖാലിദിനുമെതിരെ ദേശവിരുദ്ധ കേസ് പോലിസ് രജിസ്‌റ്റര്‍ ചെയ്തിരുന്നു. 2016ല്‍ ജെഎന്‍യുവില്‍ നടത്തിയ അനുസ്മരണ ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ്മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് തീവ്രവാദ വിഭാഗങ്ങളായിരുന്നു  കേരളത്തില്‍ നിന്നുള്ള എസ്ഡിപിവൈ  പോലുള്ള തീവ്രവാദ സംഘടനകളും മേവാനിക്കായി പ്രചാരണരംഗത്തുണ്ടായിരുന്നു. 
ഡിസംബര്‍  31ന് ശനിവാര്‍ വാഡയില്‍ നടന്ന ഭിമകൊറേഗാവ് യുദ്ധ വാര്‍ഷികാഘോഷത്തോട്നുബന്ധിച്ചു  സംഘടിപ്പിച്ച എല്‍ഗാര്‍  പരിഷത്തില്‍ മേവാനിക്കും  ഖാലിദും  പങ്കെടുത്തിരുന്നു. ഇരുവരുടെയും തെരുവ് യുദ്ധത്തിന്  ആഹ്വാനം ചെയ്തുള്ള തീപ്പൊരി പ്രസംഗങ്ങളാണ് അക്രമങ്ങള്‍ക്ക് പ്രചോദനമായത്.  കലാപത്തിന്  പ്രേരണയായ  പ്രസംഗങ്ങളുടെ  പേരിലാണ് പോലിസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇരുവരുടെയും നീക്കങ്ങള്‍ പോലിസ് നിരിക്ഷിച്ചു വരികയാണ്‌. 
ഇതിനിടെ മേവാനിയും ഉമര്‍ ഖാലിദും  പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന വിദ്യാര്‍ഥി സംഗമത്തിന് പോലിസ് അനുമതി നിഷേധിച്ചു. ജിഹുവിലെ മംഗല്‍ദാസ്‌ ഓഡിറ്റൊറിയത്തിലാണ്  പരിപാടി സംഘടിപ്പിച്ചിരുന്നത്. 

 
 

OTHER NEWS FROM THIS SECTION


more news