SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തിരുവാഭരണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി
January 4, 2018, 10:51 pm
hari

ശബരിമല :  മകരസംക്രമ നാളില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള  ഘോഷയാത്ര  12ന് പന്തളത്തു  നിന്നാരംഭിക്കും.  തിരുവാഭരണം  കടന്നു വരുന്ന വഴികള്‍ വിവിധ പഞ്ചായത്തുകളുടെയും ഹിന്ദുസംഘടനയുടെയും നെത്രുത്വത്തില്‍ വൃത്തിയാക്കാന്‍ ആരംഭിച്ചു. 
പന്തളം ശ്രമ്പിക്കല്‍ കൊട്ടാരത്തിലെ സ്ട്രോങ്ങ്‌ റൂമില്‍ സുക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ 11ന് വൈകിട്ട് കൊട്ടാരം നിര്‍വാഹക സമിതി അംഗങ്ങള്‍  ദെവസ്വം  മാനേജര്‍ക്ക്  കൈമാറും.  തിരുവാഭരണങ്ങള്‍ 12ന് പുലര്‍ച്ചെ  നാലു മുതല്‍ പന്തളം വലിയകോയിക്കല്‍ ശാസ്ത ക്ഷേത്രത്തില്‍  ദര്‍ശനത്തിന് വയ്ക്കും.  തുടര്‍ന്ന്‍ 12 മണിയോടെ പന്തളം വലിയ തമ്പുരാന്‍ ക്ഷേത്രത്തിലെ പ്രത്വേക പൂജകള്‍ക്ക് ശേഷം തിരുവാഭരണം മൂന്ന്‍ പേടകങ്ങളിലാക്കി യാത്രയ്ക്ക് സജ്ജമാക്കും.
ഒന്നാമത്തെ പേടകത്തില്‍ തിരുമുഖം, മാന്‍, പ്രഭ, ആന, പുലി, കുതിര, നവരത്നമോതിരം, വാള്‍ , ചുരിക, ശര്പ്പോളിമാല,  എരിക്കിന്‍പ്പൂമാല. രണ്ടാമത്തെ പെട്ടിയില്‍ വെള്ളിക്കുടം, തങ്കക്കുടം, കലശക്കുടം,   അലുക്കിട്ട കുട,  പൂജപാത്രം . മുന്നാമത്തെ  പെട്ടിയില്‍ ജീവത, കോടി, തിടമ്പ് എന്നിവയാണ് ഉണ്ടാകുന്നത്. 
പന്തളം, രാജാവ്‌  തിരുവാഭരണത്തെ അനുഗമിക്കുന്ന രാജപ്രതിനിധിക്ക് ഉടവാള്‍ നല്‍കുന്നതോടെ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മദ്ധ്യാഹ്നത്തില്‍ തിരുവാഭരണപേടകം വഹിക്കുന്ന സംഘത്തിലെ പ്രധാനിയായ കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയ്ക്ക് പോജിച്ച ഭസ്മം  നല്‍കി യാത്രയ്ക്കുള്ള അനുമതി നല്‍കും. ഈ സമയം ഭഗവത് സാന്നിധ്യം അറിയിച്ച്  കൃഷ്ണപ്പരുന്തു എത്തുന്നതോടെ ശരണ മന്ത്ര ഘോഷത്താല്‍ ക്ഷേത്ര നഗരി ഭക്തി സാന്ദ്രമാകും. തുടര്‍ന്ന്‍ ക്ഷേത്രത്തിന് വലംവച്ച് തിരുവാഭരണഘോഷയാത്ര  ശബരിമലയ്ക്ക് യാത്ര തിരിക്കും.