SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കടത്തില്‍ മുങ്ങുപ്പോള്‍ ധനവകുപ്പിന് ആപ്പിള്‍ ലാപ്പ്, ഐഫോണ്‍
January 4, 2018, 10:51 pm
hari

കോട്ടയം : മുക്കറ്റം കടത്തില്‍ മുങ്ങിയ സര്‍ക്കാര്‍ വീണ്ടും കടമെടുക്കന്ര്‍ ഒരുങ്ങുപ്പോള്‍  മറുവശത്ത്‌ ധൂര്‍ത്ത് തുടരുന്നു. ചെലവ് ചുരുക്കി പ്രതിസന്ധി  മറികടക്കേണ്ട സമയത്ത് ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിനും ഉദ്യോഗസ്ഥര്‍ക്കുമായി ആപ്പിള്‍ കമ്പിനിയുടെ മൂന്ന്‍ ലാപ്പ്‌ടോപ്പും മൂന്ന്‍ ഡസ്ക്ടോപ്പും ഒരു ഐഫോണും വാങ്ങുന്നു. ഇതിന് ധനവകുപ്പ് ഭരണാനുമതിയും നല്‍കി. ഇതിന് 7.32 ലക്ഷം രൂപയാണ് വകയിരുത്തിയത്. 
ഇതിനു പുറമേ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സര്‍ക്കാര്‍  പിന്തുണയ്ക്കുപ്പോഴും എംഎസ് ഓഫീസ് പോലുള്ള വില കൊടുത്തു വങ്ങേണ്ട സോഫ്റ്റ്‌വെയറുകളും സ്വന്തമക്കുന്നുണ്ട്.  ഇവ വാങ്ങുന്നത് നടപടി ക്രമങ്ങള്‍ പാലിച്ചാണെങ്കിലും  കടുത്ത പ്രതിസന്ധിയുള്ള സമയത്ത് ഇവ, അതും, ആപ്പിളിന്‍റെ വില കൂടിയ ലാപ്പുകള്‍, വാങ്ങുന്നതിലെ  അനൌചിത്യമാണ്  പ്രശ്നം, ഇത് പാര്‍ട്ടി വേദികളില്‍ ചര്‍ച്ചയായി തുടങ്ങിയിട്ടുമുണ്ട്.  ഗുണമേന്മയുള്ളതും വില കുറഞ്ഞതുമായ മറ്റ് കമ്പനികളുടെ ഉപകരണങ്ങള്‍ വിപണിയിലുള്ളപ്പോള്‍ വില കൂടിയ 'ആപ്പിള്‍' തെരഞ്ഞെടുത്തത് സാമ്പത്തിക ദുര്‍വ്യയവും ധൂര്‍ത്തുമാനെന്നാണ്  ആക്ഷേപം. 

 
 

OTHER NEWS FROM THIS SECTION


more news