SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ബിഎസ്എഫ് തിരിച്ചടിച്ചു: പത്ത് പാക്‌ സൈനികരെ വധിച്ചു
January 4, 2018, 10:50 pm
hari

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച അതിര്‍ത്തി രക്ഷാസേന  (ബിഎസ്എഫ്)  പത്ത് പാക്‌ സൈനികരെ വധിച്ചു. കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ കരാര്‍  ലംഘിച്ച്  പാക്‌ സൈന്യം  നടത്തിയ വെടിവയ്പ്പില്‍ ബിഎസ്എഫ്ന്‍റെ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനുള്ള മറുപടിയായി  ബിഎസ്എഫ് ഇന്നലെ അകീര്‍ത്തിയിലെ രണ്ട് പാക്‌ നിരീക്ഷണ പോസ്റ്ററുകള്‍ തകര്‍ത്തു. ഈ ആക്രമണത്തില്‍  പത്ത് പാക്‌ സൈനികരും കൊല്ലപ്പെട്ടതായി ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. ആര്‍ എസ് പുര മേഖലയില്‍ നുഴ്ഞ്ഞുകയറ്റത്തിനു ശ്രമിച്ച ഒരു ഭികരനെയും  വധിച്ചു. 
കഴിഞ്ഞ ദിവസം സാംബ സെക്ടറില്‍  പാക്കിസ്ഥാന്‍  സൈന്യം ഒരു പ്രകോപനവുമില്ലാതെ നടത്തിയ വെടിവയ്പ്പിലാണ് ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍  ആര്‍ പി ഹസ്ര വീരമൃത്യു  വരിച്ചത്‌. അദ്ദേഹത്തിന്‍റെ ജന്മദിനത്തിലായിരുന്നു അന്ത്യം. ഇന്നലെയും പാക്‌ സൈന്യം ഇന്ത്യന്‍ സ്ട്ടുകള്‍ക്ക് നേരെ വെടിവയ്പ്പ് തുടര്‍ന്നു. അതിര്‍ത്തിയില്‍ പാക്‌ വെടിവയ്പ്പില്‍ സൈനികനു  വീരമൃത്യുഎന്ന വാര്‍ത്തയില്‍  കാര്യങ്ങള്‍ അവസാനിപ്പിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം കൃത്യമായി പാലിച്ച ബിഎസ്എഫ്  ശക്തമായി തിരിച്ചടിച്ചു. 
ബുധവാര്‍, അര്‍ണിയ  മേഖലകളില്‍ പാക്‌ വെടിവയ്പ്പിന്‍റെ പിന്തുണയോടെ നുഴ്ഞ്ഞുകയറാന്‍ ശ്രമിച്ച ഭികരരെ തുരത്തിയ സൈന്യം തിരിച്ചടിച്ചു. രണ്ട് പാക്‌ പോസ്റ്റുകള്‍   ബുധനാഴ്ച  രാത്രിയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്‍റെ നീക്കം. ഇന്ത്യയിലേക്ക് മോട്ടോര്‍ ഷെല്ലുകള്‍ വര്‍ഷിക്കുന്ന പാക്‌ പോസ്റ്റുകളാണ് ലക്ഷ്യമിട്ടതെന്ന്‍ ബിഎസ്എഫ്ന്‍റെ  പത്രകുറിപ്പില്‍ പറയുന്നു.  കനത്ത മഞ്ഞുവീഴ്ചയുടെ മറവില്‍ ഭികരരെ ഇന്ത്യയിലേക്ക് കടത്താനായിരുന്നു പാക്‌ സൈന്യത്തിന്‍റെ ശ്രമം. ആര്‍എസ് പുരയില്‍ പുലര്‍ച്ചെ അഞ്ചു മണിക്കാണ് നുഴാഞ്ഞു കയറ്റനീക്കം ശ്രദ്ധയില്‍പ്പെട്ടത്.   തിരിച്ചടിയില്‍ വധിച്ച ഭികരന്‍റെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ബിഎസ്എഫ്ന്‍റെ അറിയിപ്പില്‍ പറയുന്നു. നിയന്ത്രണരേഖയില്‍  കഴിഞ്ഞ വര്‍ഷം 882 തവണയാണ് പാക്‌ സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 26 സൈനികര്‍ക്കും നാലു സാധാരണക്കാര്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത്. 

 
 

OTHER NEWS FROM THIS SECTION


more news