SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
January 4, 2018, 8:04 pm
hari

ന്യൂഡല്‍ഹി : എന്‍ഫോഴ്സ്മെന്റ്  ഡയറക്ടറെറ്റ്  (ഇ.ഡി) ഫയല്‍ ചെയ്ത കേസില്‍ വിജയ്‌  മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെറ) ലംഘിച്ചുവെന്ന കേസിലാണ്  ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രറ്റ് ദിപക് ഷെരാവത്തിന്‍റെ നടപടി. പലതവണ ആവശ്യപ്പെട്ടിട്ടും  മല്യ  ഹാജരായില്ലെന്ന്  ഉത്തരവില്‍ കോടതി ചുണ്ടിക്കാട്ടി.
വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് കടന്ന മല്യയെ തിരിച്ചെത്തക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടരുന്നതിനിടെയാണ്  കോടതി നടപടി.
മല്യയ്ക്കെതിരെ ഏപ്രില്‍ 12ന്  കോടതി തുറന്ന  ജാമ്യമില്ലാ  വാറന്‍റ ഇറക്കിയിരുന്നു. മല്യ കോടതിയിലെത്തുമെന്ന്  ഉറപ്പു നല്‍കാനാവില്ലെന്ന് ഇ.ഡിയുടെ സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യുട്ടര്‍  എന്‍. കെ മാത്ത  നേരത്തെ അറിയിച്ചിരുന്നു.  മല്യയുടെ ഓഫീസിലേക്കും  തമാസ സ്ഥലങ്ങളിലേക്കും  ഒട്ടേറെ സമന്‍സ് അയച്ചിരുന്നു.  പത്രങ്ങളില്‍ പരസ്യവും നല്‍കിയെങ്കിലും മല്യ ഹാജരാകുമെന്ന്  ഉറപ്പിക്കാനാവില്ലെന്ന്‍  പ്രോസിക്യുട്ടര്‍ ചുണ്ടിക്കാട്ടി.
വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഫോര്‍മുല വണ്‍  കാറോട്ട മത്സരങ്ങളില്‍ കിംഗ്‌ഫിഷര്‍ കമ്പനിയുടെ ലോഗോ പതിക്കുന്നതിന്  ബ്രിട്ടിഷ്‌  കമ്പനിയായ ബെനിട്ടന്‍ ഫോര്‍മുലയ്ക്ക്  രണ്ടു ലക്ഷം യു.എസ് ഡോളര്‍  നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ കേസ്. റിസര്‍വ് ബാങ്കിന്‍റെ മുന്‍‌കൂര്‍ അനുമതിയില്ലാതെയാണ് മല്യ പണം കൈമാറിയത്.

 
 

OTHER NEWS FROM THIS SECTION


more news