SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതിയില്‍ വര്‍ധന
January 3, 2018, 9:19 pm
hari

മുംബൈ : ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വര്‍ധന. 67 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതിയിലുണ്ടായത്. രാജ്യത്ത്  സ്വര്‍ണത്തിന്‍റെ വാങ്ങല്‍ വര്‍ധിച്ചതാണ് സ്വര്‍ണ്ണ  വിപണിയില്‍ കുതിപ്പുണ്ടാക്കിയതെന്ന്‍ ഈ രംഗത്തെ റിസര്‍ച്ച്  ആന്‍ഡ് കണ്‍സള്‍ട്ടന്‍സി  സ്ഥാപനമായ ജിഎഫ്എംഎസ്  പറയുന്നു. 
ചൈനയ്ക്ക്  ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍  സ്വര്‍ണ ഉപഭോഗമുള്ള രാജ്യമായ ഇന്ത്യയില്‍ സ്വര്‍ണം വാങ്ങുന്നത്  ഉയര്‍ന്നത് ആഗോള സ്വര്‍ണവില മെച്ചപ്പെടുത്തിയെന്നും  ജിഎഫ്എംഎസ്  പറയുന്നു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണത്തിന്‍റെ  വിപണി മൂല്യത്തില്‍ 13 ശതമാനമാണ് വര്‍ധന. 2010 നു ശേഷമുള്ള മികച്ച വര്‍ധനയാണിത്‌. 
രാജ്യത്തു നിന്നുള്ള വിദേശ രാജ്യങ്ങളിലെ സ്വര്‍ണം വാങ്ങലിലും നാല്‍പ്പത് ശതമാനം വര്‍ധനയുണ്ട്. 70  ടണ്ണിന്‍റെ പര്‍ച്ചെസാണ്  വിദേശ രാജ്യങ്ങളില്‍ ഡിസംബറില്‍ മാത്രം നടന്നത്. 

 
 

OTHER NEWS FROM THIS SECTION


more news