SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആഗോള കേരളീയ മാധ്യമസംഗമം അഞ്ചിന് കൊല്ലത്ത്
January 2, 2018, 11:19 pm
hari

കൊല്ലം : കേരള മിഡിയ അക്കാദമി  സംഘടിപ്പിക്കുന്ന ആഗോളമാധ്യമ സംഗമം അഞ്ചിന് കൊല്ലത്ത് നടക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടിചേരാനും ആശയവിനിമയം നടത്താനും സംഗമം വേദിയൊരുക്കും.
നോര്‍ക്ക, കൊല്ലം പ്രസ് ക്ലബ്‌,  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയന് സംഗമം. മലയാളികളായ  പ്രവാസികളുടെ പ്രതിതിധികള്‍ ഉള്‍ക്കൊള്ളുന്ന ലോക കേരളസഭയുടെ ആദ്യയോഗം 12, 13 തിയതികളില്‍ തിരുവനന്തപുരത്ത്  സംഘടിപ്പിക്കുന്നതിനു മുന്നോടിയായാണ് മാധ്യമസംഗമം നടക്കുന്നതെന്ന്‍  അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പത്ര സമ്മേളനത്തില്‍ അറിയിച്ചു. 
അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടന്‍, ഗള്‍ഫ്‌ എന്നിവിടങ്ങളില്‍നിന്ന് ഇരുപത്തഞ്ചോളം  മാധ്യമ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അഞ്ചിന് ഉച്ചയ്ക്ക് 2.30ന് കൊല്ലം ബീച്ച് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി  വിജയന്‍ ഉദ്ഘാടനം ചെയ്യും.  മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജു, എന്നിവര്‍ പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യന്‍  പ്രസ്ക്ലബ്‌ കേരള മീഡിയ അക്കാദമിയിലെ  സമര്‍ഥരായ വിദ്യാര്‍ഥികളെ സ്പോന്‍സര്‍ ചെയ്യുന്ന പദ്ധതിയുടെ  ലോഗോ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.  സംഗമത്തിന്‍റെ ഭാഗമായി മൂന്ന്‍, നാല്, അഞ്ച്  തീയതികളില്‍  പ്രസ്ക്ലബ്‌ മൈതാനിയില്‍ ഫോട്ടോ - കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടക്കും. മലയാള കാര്‍ട്ടൂണ്‍ ശതാബ്ദി ആഘോഷിക്കുന്ന അവസരത്തിലാണ് മലയാള കാര്‍ട്ടൂണിസ്റ്റുകളുടെ പ്രദര്‍ശനം ഇവിടെ നടക്കുന്നത്. നൂറുവര്‍ഷം മുന്‍പ് പറവൂരില്‍നിന്ന് പ്രസിദ്ധീകരിച്ച വിദൂഷകന്‍റെ മാസികയില്‍ പി എസ് ഗോവിന്ദപിള്ളയാണ് മഹാക്ഷാമദേവത എന്ന്‍ കാര്‍ട്ടൂണ്‍ വരച്ചത്. കാര്‍ട്ടൂണ്‍ വരച്ചതിന് തമിഴ്നാട് പോലിസ് അറസ്റ്റ് ചെയ്ത തമിഴ് കാര്‍ട്ടൂണിസ്റ്റ് ജി ബാല മൂന്നിന് വൈകിട്ട് നാലിന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 
നാലിന് 11.30 ന് കൊല്ലം പ്രസ്ക്ലബ്‌ അംഗങ്ങളും വിദേശ മലയാളി പത്രപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടി നടക്കും. 

 
 

OTHER NEWS FROM THIS SECTION


more news