SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തിരുവാതിരത്തലേന്ന് വടക്കുന്നാഥനില്‍ പതിമൂന്നു തിരുവാതിരകള്‍
January 1, 2018, 8:25 pm
hari

തൃശൂര്‍;  തിരുവാതിരത്തലേന്ന്  വടക്കുന്നാഥക്ഷേത്രത്തില്‍ അരങ്ങേറിയത് പതിമൂന്നു സംഘങ്ങളുടെ തിരുവാതിരകളികള്‍. വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംഘങ്ങളാണ്  തിരുവാതിര അവതരിപ്പിക്കുന്നത്. വൈകിട്ട് മൂന്നുമണിക്കു തുടങ്ങിയ പരിപാടി രാത്രി പത്തു വരെ നീണ്ടു. 
തിരുവാതിര ആഘോഷത്തിന്‍റെ  ഭാഗമായി നടക്കുന്ന നെയ്യാട്ടത്തിനുള്ള നെയ്യളക്കലും നടന്നു. കൊച്ചിന്‍ ദെവസ്വംബോര്‍ഡ്‌  പ്രസിഡന്റ് എം കെ സുദര്‍ശനാണ് നെയ്യളക്കല്‍ നിര്‍വഹിച്ചത്.  
തിരുവാതിര ദിവസമായ  ചൊവ്വാഴ്ച 14 സംഘങ്ങളാണ് തിരുവാതിര അവതരിപ്പിക്കുക. വൈകിട്ട് മൂന്നിന് തുടങ്ങും. പുലര്‍ച്ച മുതല്‍ വടക്കുന്നാഥന് നെയ്യാട്ടം നടക്കും. തിരുവാതിര ദിവസവും തൊട്ടടുത്ത മൂന്നു തിങ്കളാഴ്ചകളിലുമായി 108 നെയ്യട്ടങ്ങളാണ് നടക്കുക. 1008 ഇളനീരഭികേഷവും  നടക്കും. 
രാവിലെ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍  നമ്പൂതിരിപ്പാടിന്‍റെ നെത്രുത്വത്തില്‍ ശ്രീരുദ്രജപം നടക്കും. ഒമ്പതിന് വടക്കുന്നാഥന് നെയ്യഭിഷേകവും  ശ്രീപാര്‍വതിക്ക് പുഷ്പാഭിഷേകവും  നടക്കും. 11 മുതല്‍ പ്രസാദഊട്ടു  നടക്കും. അയ്യായ്യിരം  പേര്‍ക്കുള്ള ഊട്ടാനു ഒരുക്കുന്നത്. വൈകിട്ട് ലക്ഷദീപവും നടക്കും