SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം ഇന്ന്‍
December 31, 2017, 8:37 pm
hari

ചങ്ങനാശ്ശേരി :  മന്നം ജയന്തി ആഘോഷം തിങ്കളാഴ്ച  തുടങ്ങും. രാവിലെ മന്നം സമാധിയിലെ പുഷ്പാര്‍ച്ചനയുണ്ട്.
10.15 ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം നടക്കും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ വിശദീകരണ പ്രസംഗം  നടത്തും.  പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത  വഹിക്കും.
മുതുകുളം ശ്രീധര്‍ വ്യാഖ്യാനം ചെയ്ത വിഷ്ണു സഹസ്രനാമ സ്തോത്രം പുസ്തകം പ്രകാശനം ചെയ്യും. കരയോഗം രജിസ്ട്രാര്‍ പി എന്‍ സുരേഷ്‌ പ്രസംഗിക്കും. 
മൂന്നു മണിക്ക് മധുരൈ ടി  എന്‍ എസ് കൃഷണയുടെ സംഗീത സദസ്സ്. 
ആറിന് മന്നത്ത് പത്മനാഭനെക്കുറിച്ച് തയ്യാറാക്കിയ നൃത്തശില്പത്തിന്‍റെ അവതരണം. ഒന്‍പതിന് മേജര്‍ സെറ്റ് കഥകളി. 
ചൊവാഴ്ച 10.45ന് മന്നം ജയന്തി സമ്മേളനം. അശ്വതി തിരുന്നാള്‍ഗൌരിലക്ഷമി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. 
ചങ്ങനാശ്ശേരി  അതിരൂപത മെത്രാപ്പോലീത്ത  മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. 

 
 

OTHER NEWS FROM THIS SECTION


more news