SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വടക്കുന്നാഥന് 108 നെയ്യാട്ടം
December 31, 2017, 8:36 pm
hari

തൃശൂര്‍ :  തിരുവാതിര ആഘോഷത്തിന്‍റെ ഭാഗമായി വടക്കുന്നാഥന് 108 നെയ്യാട്ടം . 1008 ഇളനീരഭിഷേകവും നടക്കും.  തിരുവാതിര ദിവസത്തിലും തൊട്ടടുത്ത മൂന്നു തിങ്കളാഴ്ചകളിലുമായാണ്  ഇവ നടക്കുക.  ഇതിന്‍റെ നെയ്യളക്കല്‍ തിങ്കളാഴ്ച  നടക്കും. വൈകിട്ട് ആറുമണിയോടെയാണ് നെയ്യളക്കല്‍. 
തിരുവാതിര ദിവസം 27നെയ്യാട്ടങ്ങളാണ് ദേവസ്വം വകയായി വടക്കുന്നാഥനില്‍ നടക്കുക. 1800 കിലോ നെയ്യാണ് ഒരു നെയ്യാട്ടത്തിനുവേണ്ടത്. ഭക്തരുടെ വഴിപാടായുള്ള  നെയ്യാട്ടങ്ങളും  ഉണ്ടായിരിക്കും . ആകെ തിരുവാതിര ദിവസം മാത്രം എഴുപതോളം നെയ്യട്ടങ്ങള്‍ നടക്കും. തുടര്‍ന്നുള്ള മൂന്നു തിങ്കളാഴ്ചകളിലും 27 നെയ്യട്ടങ്ങള്‍ വീതം വേറെയും നടക്കും. 252 ഇളനീരഭിഷേക മാണ് തിരുവാതിര ദിവസം വടക്കുന്നാഥനു നടത്തുക. ഇങ്ങനെ  തുടര്‍ന്നുള്ള മൂന്നു തിങ്കളാഴ്ചകളില്ലായി 1008  എണ്ണം പൂര്‍ത്തിയാകും. 
തുടര്‍ന്ന്‍ തന്ത്രി പുലിയന്നൂര്‍  ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്‍റെ നെത്രുത്വത്തില്‍   ശ്രീരുദ്രജപം നടക്കും.  ഒമ്പതിന് വടക്കുന്നാഥന്  നെയ്യഭിഷേകവും ശ്രീ പാര്‍വതിക്ക് പുഷ്പാഭിഷേകവും നടക്കും. 11 മുതല്‍ പ്രസാദഊട്ടു  നടക്കും. അയ്യായ്യിരം  പേര്‍ക്കുള്ള ഊട്ടാനു ഒരുക്കുന്നത്. വൈകിട്ട് ലക്ഷദീപവും നടക്കും.