![]() |
![]() |
|
തിരുവൈരാണിക്കുളം മഹാദേവര്‍ ക്ഷേത്രത്തില്‍ ശ്രീ പാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവം നാളെ മുതല്‍
December 31, 2017, 1:27 am
hari
ആലുവ : ആലുവ തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശ്രീ പാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവം 2018 ജനുവരി ഒന്ന് മുതല്‍ പന്ത്രണ്ടാം തിയതിവരെ നടക്കും. ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസമായിരിക്കും ദേവിനടതുറന്നിരിക്കുക. ലക്ഷക്കണക്കിന് ഭക്തര്‍ ഈ സമയങ്ങളില്‍ എത്തിച്ചെരാറുണ്ട്. മംഗല്യഭാഗ്യം, ദീര്ഘമംഗല്യഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. കെ എസ് ആര് ടി സി പ്രത്യേക സര്‍വ്വിസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. |
||
![]() |
![]() |