SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മുഖ്യ മന്ത്രിക്ക് വധഭീഷണി: രണ്ട് പേര്‍ കസ്റ്റഡിയില്‍
December 31, 2017, 1:14 am
hari

തൃശൂര്‍:  മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭിഷണി  മുഴക്കിയ സംഭവത്തില്‍ രണ്ടുപേര്‍  കസ്റ്റഡിയില്‍. പാലക്കാട്‌  സ്വദേശികളാണ് കാസ്റ്റ്ഡിയിലുള്ളത്. 
ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പാലക്കാട്‌  സ്വദേശികളെ കസ്റ്റഡിയിലെടുത്തത്.  കസ്റ്റഡിയിലുള്ള ഒരാള്‍ കൊല കേസിലെ പ്രതിയെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അയല്‍ക്കാരനോടുള്ള ദേഷ്യം തീര്‍ക്കാന്‍ അയാളുടെ ഫോണില്‍നിന്ന് ഭിഷണി സന്ദേശം അയയ്ക്കുയായിരുന്നു എന്നു പറഞ്ഞു.  ഇത് വിശ്വാസത്തില്‍ എടുക്കാനാവില്ലന്ന  വിലയിരുത്തലില്‍ വിശദമായ ചോദ്യം ചെയ്യലിലാണ് പോലിസ്. 
വെള്ളിയാഴ്ച കുന്നംകുളം സെദേശി  സജേഷ്കുമാറിന്‍റെ ഫോണിലായിരുന്നു ഭിഷണി സന്ദേശമെത്തിയത്. പരാതിയെ തുടര്‍ന്ന്‍ തൃശൂര്‍ ഈസ്റ്റ്‌ പോലിസ് ആണ് അന്വേഷണം തുടങ്ങിയിരുന്നത്. അന്വേഷണത്തില്‍  ഒറ്റപ്പാലം അമ്പലപ്പാറ  സെദേശിനി സൈനബയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി.