SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചോവ്വയെക്കാള്‍ തണുത്തുറഞ്ഞ് കാനഡ
December 30, 2017, 9:00 pm
hari

മഞ്ഞും തണുപ്പും ഇല്ലാതെ എന്ത് ക്രിസ്മസ് , അല്ലേ ....  എന്നാല്‍, കാനഡകാരുടെ ക്രിസ്മസ് കുളമാക്കിയാണ് ഇത്തവണ തണുപ്പ് ഇരച്ചുകയറിയത്. പുതുവര്‍ഷ ആഘോഷങ്ങളുടെ കാര്യത്തിലും ഏതാണ്ട് തീരുമാനമായിരിക്കുയാണ്. ചൊവ്വാഗ്രഹത്തില്‍ കഴിഞ്ഞ ദിവസം മൈനാസ് 20 ആയിരുന്നു താപനിലയെങ്കില്‍ കാനഡയുലെ എഡമണ്‍ടണ്‍, യെല്ലോ നൈഫ് നഗരങ്ങളില്‍ ഇത് മൈനസ് 40 വരെയെത്തി. ഒട്ടാവ, ടോറന്‍റെറാ എന്നിവിടങ്ങളില്‍ മൈനസ് 20 ല്‍ തണുത്തു വിറച്ചു. നക്ഷത്രങ്ങള്‍ പോയിട്ട്  ചെറിയൊരു ബള്‍ബ് തെളിയിക്കാന്‍ പോളും വൈദ്യുതി യുല്ലതെയാണ് നോവ സെക്കൊട്ടിയയിലെ ഒന്നരലക്ഷത്തോളം ആളുകള്‍ ക്രിസ്മസ് ആഘോഷിച്ചത്. 
1993 ന്  ശേഷം കാനഡയില്‍ താപനില ഏറ്റവും കുറവ് രേഖപ്പെടുത്തിയ വര്‍ഷമായിരിക്കുകയാണ് 2017. കെട്ടിടങ്ങളുടെ ജനാലകള്‍  തുരുതുരാ പൊട്ടുന്നു. വഴുക്കലുള്ള റോഡില്‍ നടക്കണോ വണ്ടിയോടിക്കാനോ വയ്യ. സ്കേറ്റിംഗ് ഉള്‍പ്പെടെയുള്ള വിനോദപരിപാടികള്‍ റദ്ദാക്കി.  കാനഡയിലെ ശൈത്യകാലദുരിതങ്ങള്‍ തുടരുകയാണ്. പ്രധാന നഗരങ്ങളില്‍ പദ്ധതിയിട്ടിരുന്ന പുതുവര്‍ഷ ആഘോഷങ്ങളില്‍ പലതും മാറ്റിവെച്ചിരിക്കുകയാണ്. വിക്ടോറിയ പര്‍ക്കിലെയും ഒട്ടാവയിലെ പാര്‍ലമെന്റില്‍  ഹില്ലിലെയും ആഘോഷങ്ങള്‍ റദ്ദാക്കി. ടോറന്‍റെയിലെ പുതുവത്സര പാര്‍ട്ടിയുടെ ദൈര്‍ഘ്യവും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്‍ വെട്ടിക്കുറച്ചു.