![]() |
![]() |
|
വടക്കുന്നാഥനെ വണങ്ങി മഹാതിരുവാതിര
December 30, 2017, 8:40 pm
hari
തൃശൂര്‍; വടക്കുന്നാഥനു മുന്നില്‍ ഒരേ നൃത്തച്ചുവടുമായി ആയിരത്തോളം സ്ത്രികള്‍ മഹാതിരുവാതിരയില് ആണിനിരന്നു. വെണ്മതി ശേഖരപാലയാ പാഹിമാ..... എന്ന സ്തുതിക്കൊപ്പം നൃത്തച്ചുവടുകളുമായി കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍വരെ വടക്കുംനാഥനെ വണങ്ങി.
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ മാതൃസമിതിയാണ് തിരുവാതിര സംഘടിപ്പിച്ചത്. ഓറഞ്ചുബ്ലൌസും കസവു സെറ്റുമുണ്ടും മുല്ലപ്പൂവും ചൂടി ആതിരോല്സവത്തില് അവര്‍ പങ്കു ചേര്‍ന്നു.
ഗണപതിയെയും വടക്കുന്നാഥനെയും സരസ്വതിയെയും സ്തുതിച്ചുകൊണ്ട് വടക്കുന്നാഥക്ഷേത്രം കിഴക്കേ മൈതാനത്ത് മൂന്നു വിഭാഗമായാണ് തിരുവാതിര അരങ്ങേറിയത്.
കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ ബീനാ മുരളി ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി ഡോ. കെ അരവിന്ദാക്ഷന് അധ്യക്ഷനായി. ഡോ. ടി കെ വിജയരാഘവന്. രാജേഷ് പൊതുവാള്, പി ചന്ദ്രശേഖരന് , എ പി ഭരത് കുമാര്‍, പി ആര് ഉണ്ണി, പുഷ്പപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെയ്യ് അളക്കല്‍ ഇന്ന്
തൃശൂര്‍ : വടക്കുന്നാഥക്ഷേത്രത്തിലെ തിരുവാതിര പരിപാടികളുടെ ഭാഗമായി പ്രതിവിധി നെയ്യാട്ടത്തിനുള്ള നെയ്യ് അളക്കുന്ന ചടങ്ങ് ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കും. തിരുവാതിരദിവസം പുലര്‍ച്ചെ നാലുമണിക്കാണ് നെയ്യാട്ടം. തുടര്‍ന്ന് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാടിന്റെ നെത്രുത്വത്തില്‍ ശ്രീരുദ്രജപം. ഒമ്പതിന് വടക്കുന്നാഥന് നെയ്യഭിഷേകവും ശ്രീ പാര്‍വതിക്ക് പുഷ്പാ ഭിഷേകവും നടക്കും. 11 മുതല്‍ പ്രസാദ ഊട്ടു അയ്യായ്യിരം പേര്‍ക്കുള്ള ഊട്ടാനു ഒരുക്കുന്നത്. വൈകിട്ട് കരിക്കഭിഷേകം, ലക്ഷദീപം.
|
||
![]() |
![]() |