SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇ. ശ്രീധരന് ശ്രീനാരായണ അവാര്‍ഡ്
December 30, 2017, 8:39 pm
hari

തൃശൂര്‍ : ടി  ആര്‍ രാഘവന്‍ അനുസ്മരണവും ശ്രീനാരായണ  അവാര്‍ഡ് സമര്‍പ്പണവും ജനുവരി ഏഴിന് 10ന് വടക്കെച്ചിറയ്ക്ക് സമീപം ഭാരതീയവിദ്യാ ഭവന്‍ സര്‍വധര്‍മ്മമൈത്രി ഓഡിറ്റോറിയത്തില്‍ നടക്കും. ഇ. ശ്രീധരനാണ് ഈ വര്‍ഷത്തെ ശ്രീനാരായണ  അവാര്‍ഡ് സമര്‍പ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
ഒരു ലക്ഷം രൂപയുടെ പുരസ്കാരം  മന്ത്രി വി എസ് സുനില്‍ കുമാര്‍ സമര്‍പ്പിക്കും. 
സി. രാധാകൃഷ്ണന്‍  അധ്യക്ഷനാകും. ആലങ്കോട്  ലിലാകൃഷ്ണന്‍, ഡോ. പി വി  കൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 
പത്രസമ്മേളനത്തില്‍  പി ആര്‍ വിവേക്, മണികണ്ടന്‍ വാലത്ത്, വസന്തകുമാരി വേണുഗോപാല്‍  എന്നിവര്‍ പങ്കെടുത്തു.