![]() |
![]() |
|
നെല്ലുകുത്ത് യന്ത്രം
December 30, 2017, 8:37 pm
hari
തൃശൂര്‍: വീട്ടില്‍ത്തന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന ചെറിയ നെല്ലുകുത്ത് യന്ത്രമെത്തി. കണ്ണൂര്‍ മയ്യില്‍ നെല്ലുല്പാദക കമ്പിനി എന്ന കര്‍ഷക കൂട്ടായ്മയാണ് യന്ത്രം കേരള വിപണിയില്‍ എത്തിക്കുന്നത്.
മണിക്കൂറില്‍ 150 കിലോഗ്രാം നെല്ലുകുത്താം. ഒരു മണിക്കൂറിന് ഒരു യുണിറ്റ് വൈദ്യുതി മതി. ഒരു കിലോഗ്രാം കുത്താന്‍ ഏതാണ്ട് 22 പൈസയാണ് ചെലവ്. വന്‍കിട മില്ലില്‍ ഈടാക്കുന്നത്തിന്റെ പത്തിലൊന്ന് ചെലവ് മതി. 39,999 രൂപയാണ് വില. പാടശേഖര സമിതി വാങ്ങിയാല്‍ കൃഷി വകുപ്പ് 100 ശതമാനം സബ്സിഡി നല്‍കുന്നുണ്ട്.
നെല്ലുകുത്തുകയും ഒപ്പം അരി പൊടിക്കുകയും ഒരുമിച്ചു ചെയ്യുന്ന ചെറുയന്ത്രവും ഉണ്ട്. ഇതും കേരള വിപണിയില്‍ എത്തിക്കുന്നത് മയ്യില്‍ നെല്ലുല്പാദക കമ്പിനിയാണ്. 62,000ആണ് ഇതിന്റെ വില.
കര്‍ണ്ണാടകത്തിലെ ഷിമോഗയിലെ മാരുതി എഞ്ചിനീയറിംഗ് വര്‍ക്ക്സ് എന്ന ക്മ്പിനിയാണ് യന്ത്രം നിര്‍മ്മിക്കുന്നത്. ഇതിന്റെ കേരളത്തിലെ മൊത്തം വില്പന അവകാശമാണ് മയ്യില്‍ കുട്ടായ്മ വാങ്ങിയിരിക്കുന്നത്.
സെറ്റയിന്ലസ് സ്റ്റിലില്‍ നിര്‍മിക്കുന്ന എന്ന ആട്ടുന്ന ലഘു യന്ത്രവും പണിപ്പുരയിലാണ്. മേശപ്പുറത്തു വെക്കാവുന്ന തരത്തിലുള്ള യന്ത്രമാണിത്. തേങ്ങയും എള്ളും സൂര്യകാന്തിക്കുരുവും ആട്ടിയെടുക്കാം. ഒരു കിലോഗ്രാമില്‍ നിന്ന് 700 ഗ്രാം എണ്ണ കിട്ടുമെന്നതാണ് സവിശേഷത. ഈ യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചെന്നും ഉടന്‍ വിപണിയിലെത്തിക്കുമെന്നും മയ്യില്‍ നെല്ലുല്പാദക കമ്പിനി എം ഡി ടി കെ ബാലകൃഷ്ണന് പറഞ്ഞു.
|
||
![]() |
![]() |