SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മുഖ്യ മന്ത്രിയെ വധിക്കുമെന്ന് ഫോണ്‍ സന്ദേശം
December 29, 2017, 11:53 pm
hari

തൃശ്ശൂര്‍ : മുഖ്യ മന്ത്രി പിണറായി  വിജയനെ വധിക്കുമെന്ന് യുവാവിന് ഫോണ്‍ സന്ദേശം. ചാലക്കുടിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന  കുന്നംകുളം പെലക്കാട്ട്  വീട്ടില്‍ സജേഷ് കുമാര്‍  ചാലക്കുടിയില്‍ നിന്ന് തൃശ്ശൂരിലേക്ക്  വരുന്നതിനിടെ രാവിലെ 10.24 നാണ് സന്ദേശം വന്നത്.  'മുഖ്യ മന്ത്രി ഇന്ന്‍  കൊല്ലപ്പെടും എന്നായിരുന്നു സന്ദേശം'.  സജേഷ് കുമാര്‍  ഈസ്റ്റ് പോലീസില്‍ പരാതി  നല്‍കി. ഒറ്റപ്പാലം അമ്പലപ്പാറ  സ്വെദേശിനി  സൈനബയുടെ പേരിലെടുത്ത  സിമ്മില്‍ നിന്നാണ് സന്ദേശം വന്നതെന്ന് പോലിസ് കണ്ടെത്തി. തന്‍റെ ഫോണ്‍ ഏതാനും നാള്‍ മുമ്പ് നഷ്ടപ്പെട്ടുവെന്നാണ് സൈനബ പോലിസിനെ അറിയിച്ചത്. അന്വേഷണം വ്യാപിച്ചതായി എസ്ഐ എം ജെ ജിജോ അറിയിച്ചു.