![]() |
![]() |
|
മനോജ് വധം സിപിഎം നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം - കെ സുരേന്ദ്രന്
December 29, 2017, 11:53 pm
hari
കോഴിക്കോട് : ബിഎംഎസ് നേതാവ് പയ്യോളിയിലെ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കോഴിക്കോട് ജില്ല നേത്രുത്വത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി കെ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎം ജില്ല കമ്മിറ്റി അംഗവും മുന്‍ ഏരിയാകമ്മിറ്റി സെക്രട്ടറിയുമുള്‍പ്പെടെയുള്ള നേതാക്കളാണ് അറസ്റ്റിലായത് .
കൊലയ്ക്ക് പിന്നില്‍ രാഷ്ട്രിയ ഗൂഡാലോചനയുണ്ട്. സിപിഎം ജില്ല നേത്രുത്വവുമായി കൂടിയാലോചന നടത്തിയാണ് കൊലപാതകം ഏരിയാ തലത്തില്‍ മാത്രം ആസൂത്രണം ചെയ്തതല്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേസ് തേയ്ച്ചുമാച്ചു കളയാനാണ് ശ്രമിച്ചത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വികരിക്കണം.
മനോജ് വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ സിപിഎം നേതൃത്വം പൊതു സമൂഹത്തോട് മാപ്പു പറയണം . ഒരു പെറ്റി കേസില്‍ പോലും പ്രതി അല്ലാതിരുന്ന മനോജിനെ വിട്ടില്‍ കയറിവെട്ടികൊന്നത് എന്തിനായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കണം. മുഖ്യ മന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണനും ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം കുട്ടിച്ചെര്‍ത്തു.
|
||
![]() |
![]() |