SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഗുരുവായൂര്‍ വൈകുണ്ട ഏകാദശി
December 29, 2017, 8:57 pm
hari

ഗുരുവായൂര്‍: വൈകുണ്ട ഏകാദശി  നാളില്‍ രാത്രി വിളക്കിന് ഗുരുവായൂരപ്പന്‍ എഴുന്നള്ളിയത് പതിനായിരത്തോളം നെയ്‌ത്തിരികളുടെ പൊന്‍ശോഭയില്‍.  ഗുരുവായൂര്‍ ബ്രാഹ്മണ സമൂഹത്തിന്‍റെ വകയായിരുന്നു സമ്പൂര്‍ണ നെയ്‌വിലക്കായി ഏകാദശി  ആഘോഷം. 
രാവിലെയും ഉച്ചതിരിഞ്ഞും നടന്ന കാഴ്ചശ്ശിവേലിക്ക് പഞ്ചാരിമേളം കൊട്ടി ക്കയറി. യഥാക്രമം പെരുവനം കുട്ടന്‍മാരാരും കോട്ടപ്പടി സന്തോഷും നേതൃത്വം നല്‍കി. 
രാത്രി വിളക്കാചാരത്തിന്‍റെ നാലാമത്തെ പ്രദക്ഷിണത്തില്‍ അഞ്ച് ഇടയ്ക്കകളും അഞ്ച് നാഗസ്വരങ്ങളും അണിനിരന്നു. അഞ്ചാമത്തെ പ്രദക്ഷിണത്തിന് മേളമായിരുന്നു മുന്നില്‍. 
വൈകുന്നേരം തെക്കേസമൂഹമഠത്തില്‍നിന്ന് സിംഹനാദഭഗവതിയുടെ രഥം എഴുന്നള്ളിപ്പ്  ഗുരുവായൂര്‍ ക്ഷേത്രം വലംവച്ചു. നാഗസ്വര ത്തോടെ താലങ്ങളും പന്തങ്ങളും രഥത്തിന് അകമ്പടിയായി. 
ഉച്ചയ്ക്ക് പതിനായിരത്തോളം ഭക്തര്‍ക്ക് അന്നദാനവും ഉണ്ടായി.  ഓഡിറ്റോറിയത്തില്‍ രാത്രി വൈകും വരെ കലാ പരിപാടികളും അരങ്ങേറി