SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഐഫോണില്‍ വേഗം കുറയ്ക്കല്‍ : മാപ്പു പറഞ്ഞ് ആപ്പിള്‍
December 29, 2017, 8:55 pm
hari

ന്യൂയോര്‍ക്ക്‌ : ഉപഭോക്താക്കളുടെ അനുവാദം കുടാതെ ഫോണിന്‍റെ വേഗം കുറച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആപ്പിള്‍. ഐഫോണ്‍ സിക്സ്, സിക്സ് എസ് സെവന്‍, എസ്.ഇ. എന്നീ മോഡലുകളില്‍, ബാറ്ററി പഴകുമ്പോള്‍ ഫോണിന്‍റെ വേഗം കുറയ്ക്കാറുണ്ടെന്ന് കമ്പനി സമ്മതിച്ചിരുന്നു. 
അപ്രതീക്ഷിതമായി ഫോണ്‍ ഒഫാകുന്നത് തടയാനായിരുന്നു  ഈയൊരു നിയന്ത്രണം. 
ആപ്പിളിനെതിരെ  നിയമ നടപടിയുമായി ഏതാനും ഉപഭോക്താക്കള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.
 പഴയ ബട്ടരിയുള്ള ഫോണുകളുടെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യത്തില്‍ ഉപഭോക്താക്കളുടെ  അഭിപ്രായങ്ങള്‍ ശേഖരിച്ചുവരികയാണ്‌.