SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പ്രതികള്‍ സിബിഐ കൊച്ചി ആസ്ഥാനത്ത് : ജില്ല കമ്മിറ്റി അംഗമടക്കം ഒമ്പത് സിപിഎമ്മുകാര്‍ അറസ്റ്റില്‍
December 29, 2017, 1:25 am
hari

കോഴിക്കോട് : ബിഎംഎസ്   നേതാവ് പയ്യോളി സി ടി  മനോജ്‌ വധക്കേസില്‍ സിപിഎം ജില്ല കമ്മിറ്റി അംഗം ഉള്‍പ്പെടെ ഒന്‍പതു പേരെ സിബിഐ  അറസ്റ്റ്  ചെയ്തു. 
സിപിഎം  ജില്ല കമ്മിറ്റി അംഗവും മുന്‍ പയ്യോളി  ഏരിയാ സെക്രട്ടറിയുമായ ടി  ചന്തു, പയ്യോളി ലോക്കല്‍ സെക്രട്ടറി  പ വി രാമചന്ദ്രന്‍, പയ്യോളി നഗരസഭാ കൌണ്‍സിലര്‍ കെ ടി ലിഗേഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ  സി സുരേഷ്‌, എന്‍ സി മുസ്തഫ, അയനിക്കാട് ബ്രാഞ്ച് കമ്മിറ്റി അംഗം കുമാരന്‍, മുച്ചുകുന്ന്‍ സ്വദേശികളായ , രതീഷ്, അനൂപ്‌, അരുണ്‍രാജ് എന്നിവരെയാണ് സിബിഐ  അറസ്റ്റ് ചെയ്തത് . വടകര ക്യാമ്പ് ഓഫീസില്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം  പ്രതികളെ സിബിഐ കൊച്ചി ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
2012 ഫെബ്രുവരി  12 രാത്രിയാണ്‌ ഓട്ടോറിക്ഷ തൊഴിലാളിയും ബിഎംഎസ് പയ്യോളി ഓട്ടോറിക്ഷ വിഭഗം യുണിറ്റ് സെക്രട്ടറി യുമായ മനോജിനെ പയ്യോളിയിലെ വീട്ടില്‍  അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ വെച്ചാണ്‌ സിപിഎം കൊലപ്പെടുത്തിയത് .
സിപിഎം  നേതൃത്വത്തിന്‍റെ ആസൂത്രിത ഇടപെടലിന്‍റെ ഭാഗമായാണ് മനോജിനെ കൊലപെടുത്തിയതെന്ന വാദം പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് ഇന്നലത്തെ അറസ്റ്റ്. പാര്‍ട്ടി കേന്ദ്രമായ പ്രദേശത്ത് മനോജിന്‍റെ  വ്യക്തി പ്രഭാവവും ചിട്ടയായ പ്രവര്‍ത്തനവും സിപിഎം  നേതൃത്വത്തിന്  അസഹീനമായിരുന്നു. ഇതിന്‍റെ പേരില്‍ മാത്രമാണ് രണ്ടു പെണ്‍മക്കളും ഭാര്യയും അമ്മയുമടങ്ങുന്ന  പാവപ്പെട്ട കുടുംബത്തിന്‍റെ ഏക അത്താണിയായ  മനോജിനെ കൊലപ്പെടുത്തി യത്. 
നേരത്തെ ലോക്കല്‍ പോലിസ് അന്വേഷിച്ച  കേസില്‍  14 പേരെ അറസ്റ്റ് ചെയ്തിരുന്നു . ഇതില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചോളം പേര്‍ യധാര്‍ഥ പ്രതികള്‍ തങ്ങളല്ലന്നും പാര്‍ട്ടിയിലെ ചില ഉന്നതര്‍ മനപ്പൂര്‍വം ഉള്‍പ്പെടുത്തിയതാണെന്നും കാണിച്ച്  അന്ന് പാര്‍ട്ടി സെക്രട്ടറി ആയ പിണറായി  വിജയന് ജയിലില്‍ നിന്ന് സൂപ്രണ്ട് വഴി പരാതി  അയച്ചിരുന്നു. ഈ കത്ത് പുറത്താവുകയും ചെയ്തു. 
അതേസമയം കേസിലെ ഗുടാലോചന അന്വേക്ഷിക്കണമെന്ന് , ബിജെപി  അടക്കം സംഘടനകളുടെ ആവശ്യം ലോക്കല്‍ പോലിസൊ തുടര്‍ന്ന്‍  കേസന്വേഷിച്ച ക്രൈംബ്രാഞ്ച് മുഖവിലയെക്കെടുത്തിരുന്നില്ല . ഈ സാഹചര്യത്തിലാണ് മനോജ്‌ വധക്കേസ് സിബിഐ ഏറ്റെടുത്തതും സിപിഎം  നേതാക്കളടക്കം പ്രതികള്‍  ഇപ്പോള്‍ അറസ്റ്റിലായതും. 

 
 

OTHER NEWS FROM THIS SECTION


more news